സുനിൽ ഗവാസ്കർ, ലയണൽ മെസി

 
Sports

"ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതിൽ മെസി പരാജയപ്പെട്ടു"; വിമർശനവുമായി ഗവാസ്കർ

സുര‍ക്ഷാ പ്രശ്നം മൂലമാണ് മെസി നേരത്തെ വേദി വിട്ടതെന്ന വാദവും ഗവാസ്കർ തള്ളി

Aswin AM

മുംബൈ: ഇന്ത‍്യ സന്ദർശനത്തിന്‍റെ ഭാഗമായി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 10 മിനിറ്റുകൾക്കകം വേദി വിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇതിനു പിന്നാലെ മെസിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്കർ.

ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതിൽ‌ മെസി പരാജയപ്പെട്ടുവെന്നാണ് ഗവാസ്കർ പറയുന്നത്. സ്റ്റേഡിയത്തിൽ നിശ്ചിത സമയം നിൽക്കാമെന്ന് മെസി സമ്മതിച്ചിരുന്നെങ്കിലും അത് കൂട്ടാക്കാതെ നേരത്തെ പോയെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം മെസിക്കും കൂടെയുള്ളവർക്കാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

അതേസമയം, സുര‍ക്ഷാ പ്രശ്നം മൂലമാണ് മെസി നേരത്തെ വേദി വിട്ടതെന്ന വാദവും ഗവാസ്കർ തള്ളി. സുരക്ഷാ ഭീഷണി മെസി നേരിട്ടിട്ടില്ലെന്നും ഗ്രൗണ്ടിൽ വച്ച് പെനാൽറ്റി പോലെ ലളിതമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു.

യുഡിഎഫിന് നേരിയ മുൻതൂക്കം, തൂക്കുമന്ത്രിസഭയ്ക്കും സാധ്യത; എക്സിറ്റ് പോൾ പുറത്തു വിട്ട് ടുഡേയ്സ് ചാണക്യ

"പിണറായി ശുദ്ധൻ, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല", വെള്ളാപ്പള്ളി

അമെരിക്കയിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുൻപ്; കന്യാകുമാരി കാണാനെത്തിയ മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

'അഘോരി പൂജ'യ്ക്കെന്ന പേരിൽ തട്ടിയെടുത്തത് 1.9 ലക്ഷം രൂപ; ആൾദൈവങ്ങൾ പിടിയിൽ

ഡെറാഡൂണിൽ 56 സ്കൂളുകൾ ഇടിച്ചു നിരത്തി; ഉത്തരവിട്ടത് മുഖ്യമന്ത്രി