വൈഭവ് സൂര്യവംശി
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനവുമായി വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 84 പന്തിലാണ് വൈഭവ് 190 റൺസ് നേടിയത്. 15 സിക്സും 16 ഫോറുംമാണ് 84 പന്തിൽ വൈഭവ് അടിച്ചു കൂട്ടിയത്. 36 പന്തിൽ തന്നെ വൈഭവ് സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റർമാരിലെ വേഗമേറിയ സെഞ്ച്വറിയിൽ രണ്ടാം സ്ഥാനമാണ് വൈഭവ് നേടിയിരിക്കുന്നത്.
35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്‍റെ അൻമോൾ പ്രീത് സിങ്ങിന്‍റെ പേരിലാണ് വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 54 പന്തിൽ അതിവേഗത്തിൽ 150 റൺസ് സ്വന്തമാക്കിയ റെക്കോഡും വൈഭവിന്‍റെ പേരിലാണ്.
ഇരുപത്തേഴാം ഓവറിൽ തേച്ചി നേരിയുടെ ബോളിൽ ഇരട്ട സെഞ്ച്വറിക്ക് വെറും 10 പന്ത് മാത്രം അവശേഷിക്കേയാണ് വൈഭവ് പുറത്തായത്.