Sports

ലോകകപ്പ് അടുത്തപ്പോൾ തമീം ഇക്ബാൽ വിരമിച്ചു

കഴിഞ്ഞ വർഷം തന്നെ ട്വന്‍റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്ന തമീം, കഴിഞ്ഞ ഏപ്രിലിൽ തന്‍റെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു

MV Desk

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ അതികായൻ തമീം ഇക്ബാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ തമീം, ലോകകപ്പിനു മൂന്നു മാസം മാത്രം ശേഷിക്കെ അടിയന്തര പ്രാബല്യത്തോടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

70 ടെസ്റ്റുകളിൽ 10 സെഞ്ചുറി ഉൾപ്പെടെ 5134 റൺസാണ് തമീം നേടിയത്. എന്നാൽ, അദ്ദേഹത്തിന്‍റെ മികവ് പരമാവധിയിലെത്തിയിരുന്നത് ഏകദിന ക്രിക്കറ്റിലാണ്. 241 മത്സരങ്ങളിൽ 14 സെഞ്ചുറി സഹിതം 8313 റൺസെടുത്തു. ബംഗ്ലാദേശിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെടുത്തതും മറ്റാരുമല്ല.

നിലവിൽ സജീവമായ ക്രിക്കറ്റർമാരിൽ തമീമിനെക്കാൾ കൂടുതൽ ഏകദിന റൺ സമ്പാദ്യമുള്ളത് വിരാട് കോലിക്കും രോഹിത് ശർമയ്ക്കും മാത്രമാണ്.

കഴിഞ്ഞ വർഷം തന്നെ ട്വന്‍റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്ന തമീം, കഴിഞ്ഞ ഏപ്രിലിൽ തന്‍റെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!