.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ ബഹുരസം. മിനിയാന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തമീം ഇക്ബാല്‍ ഒരു ദിവസത്തിനു ശേഷം വിരമിക്കല്‍ പിന്‍വലിച്ചു. വ്യാഴാഴ്ച വിരമിക്കല്‍ വൈകാരികമായ പ്രസ് മീറ്റിലൂടെ കായിക ലോകത്തെ വിരമിക്കല്‍ അറിയിച്ച തമീം ഇന്നലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതായി അറിയിക്കുകയായിരുന്നു. താന്‍ ലോകകപ്പ് കളിക്കുമെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ വിരമിക്കല്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് എല്ലാവരോടും നോ പറയാം, എന്നാല്‍ പ്രധാനമന്ത്രിയെ പോലൊരാള്‍ ആവശ്യപ്പെടുമ്പോള്‍ അങ്ങനെ പറയാനാവില്ല. നസ്മുല്‍ ഹസനും(ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്), മഷ്റഫെ മൊര്‍ത്താസയും(മുന്‍ നായകന്) തന്റെ തീരുമാനത്തെ എതിര്‍ത്തു. അവര്‍ പറയുമ്പോള്‍ എനിക്ക് നിരസിക്കാനാവില്ല. എന്റെ പരിക്കും മറ്റും മാറാന്‍ ഒന്നര മാസത്തെ ഇടവേള അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം ഞാന്‍ മത്സരങ്ങള്‍ വീണ്ടും കളിക്കുന്നത് തുടങ്ങും'തമിം പറഞ്ഞു.
തമീം ഇക്ബാല്‍ വൈകാരികമായി എടുത്ത തീരുമാനമാണ് വിരമിക്കല്‍ എന്നാണ് മനസിലാക്കുന്നത് എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന് വ്യക്തമാക്കി. 34കാരനായ തമീം 241 ഏകദിനങ്ങളില്‍ 14 സെഞ്ചുറി ഉള്‍പ്പെടെ 8313 റണ്‍സ് നേടിയിട്ടുണ്ട്. 70 ടെസ്റ്റില്‍ 10 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 5134 റണ്‍സും ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും അടക്കം 1758 റണ്‍സും തമീം സ്വന്തമാക്കിയിട്ടുണ്ട്.
ലിട്ടണ്‍ ദാസ് ബംഗ്ലാ നായകന് തമിം ഇക്ബാലിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് ലിട്ടണ്‍
ധാക്ക: തമിം ഇബക്ബാല് അപ്രതീക്ഷിതമായി വിരമിച്ച ഒഴിവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിനെ തെരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലൂടെ ലിട്ടണ്‍ ദാസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. തമിം ഇക്ബാല്‍ ഇത്രവേഗം വിരമിച്ചതെന്തെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ടീം മാനെജ്മെന്റിലെയും ക്രിക്കറ്റ് ബോര്‍ഡിലെയും എതിര്‍പ്പും കുറ്റപ്പെടുത്തലുമാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് റി്പ്പോര്‍ട്ട്.
അഫ്ഗാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തമീം ഇഖ്ബാല്‍ നയിച്ച ബംഗ്ലാദേശ് 17 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് അഫ്ഗാന് വിജയിച്ചത്. തൊട്ടുപിന്നാലെ തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
തമീം ഇഖ്ബാലിന്റെ തീരുമാനം എല്ലാവര്ക്കും ഞെട്ടല്‍ സമ്മാനിച്ചെന്നും പുതിയ ചുമതല നന്നായി തന്നെ നിര്‍വഹിക്കുമെന്നും ലിട്ടണ്‍ ദാസ് പറഞ്ഞു. അഫ്ഗാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ജൂലായ് എട്ടിന് നടക്കും. പരമ്പരയിലെ അവസാന മത്സരം ജൂലായ് 11-നാണ്. അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ ബംഗ്ലാദേശിന് പരമ്പര നേടാനാകൂ.
കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് വിജയം നേടിയ ബംഗ്ലാദേശ് ടീമിനെ നയിച്ചത് ലിട്ടണ്‍ ദാസാണ്. 546 റണ്‍സിനാണ് ബംഗ്ലാദേശ് അഫ്ഗാനെ തകര്‍ത്തത്. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിലും ലിട്ടണ്‍ ദാസിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് കളിക്കുക.
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെയാണ് മുപ്പത്തിനാലുകാരനായ തമീമിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്നലെ തീരുമാനം പിന്‍വലിച്ചെങ്കിലും വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യം പുതിയ നായകന് ലിട്ടണെ ചൊടിപ്പിച്ചു. മുന്‍ നായകനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് തുടരുകയാണെങ്കില്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് ലിറ്റണ്‍ ദാസ് മുന്നറിയിപ്പ് നല്കി.
അഫ്ഗാനെതിരായ മത്സരത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഇവിടെ തമീമിനെക്കുറിച്ച് നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍, മറുപടി നല്കാന് എന്നെക്കാള്‍ അനുയോജ്യര്‍ ബോര്‍ഡ് പ്രസിഡന്റോ പരിശീലകനോ ആണ്. ഞാന്‍ ഇവിടെനിന്നു പോകും- ലിട്ടണ്‍ പറഞ്ഞു.
""അദ്ദേഹത്തിന്റെ വിരമിക്കല്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഞാന്‍ അറിഞ്ഞത്. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരുപാട് കളിച്ചിട്ടുണ്ട്. അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ മൂത്ത സഹോദരന് എടുത്ത തീരുമാനം ടീമിലെ അംഗങ്ങള്‍ മാനിക്കുന്നു. ഒരു കളിക്കാരനും ആരും പകരമാവില്ല. തമീം ഇഖ്ബാലിനും ഇതു ബാധകമാണ്.'' ലിറ്റണ്‍ ദാസ് പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് നിരവധി റി്പ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഐപിഎല്ലില്‍ പങ്കെടുക്കാത്തവര്‍ക്ക് 50 ലക്ഷം
അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നതിന് താരങ്ങള്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപ പാരിതോഷികം നല്കി്. സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്, ലിട്ടണ്‍ ദാസ്, ടസ്കിന് അഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികം നല്‍കിയത്.
ഐപിഎല്‍ 2023 സമയത്ത് ബംഗ്ലാദേശ് അയര്‍ലന്‍ഡുമായി ടെസ്റ്റ്, ട്വന്റി പരമ്പരകള്‍ കളിച്ചിരുന്നു. രാജ്യത്തിനു വേണ്ടി കളിക്കുന്നതിലാവണം ഓരോ കളിക്കാരനും ശ്രദ്ധിക്കേണ്ടതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് ജലാല്‍ യൂസഫ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങളായിരുന്നു ഷാക്കിബ് അല്‍ ഹസനും ലിറ്റന്‍ ദാസും.