ശുഭ്മൻ ഗിൽ

 
Sports

ക‍്യാപ്റ്റന്‍റെ മോശം തീരുമാനങ്ങൾ ടീമിനെ തോൽവിയിലേക്ക് നയിച്ചു‍! ഗുജറാത്ത് ടൈറ്റൻസിന് പറ്റിയതെന്ത്‍?

ടീം മാനേജ്മെന്‍റും ക‍്യാപ്റ്റനും സ്വീകരിച്ച തെറ്റായ തീരുമാനങ്ങളാണ് തോൽവിയുടെ കാരണമെന്നാണ് പ്രധാന വിമർശനം

Aswin AM

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ക്വാളിഫയറിൽ രജത് പാട്ടിദാറിന്‍റെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 92 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിനെതിരേയും ടീം മാനേജ്മെന്‍റിനെതിരേയും വലിയ വിമർശനങ്ങളാണ് സോഷ‍്യൽ മീഡിയയിൽ ഉയരുന്നത്.

ടീം മാനേജ്മെന്‍റും ക‍്യാപ്റ്റനും സ്വീകരിച്ച തെറ്റായ തീരുമാനങ്ങളാണ് തോൽവിയുടെ കാരണമെന്നാണ് പ്രധാന വിമർശനം. ധരംശാല പോലെ ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗളിങ്ങാണ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ തെരഞ്ഞെടുത്തത്. അതോടെ 254 റൺസ് അടിച്ചെടുക്കാൻ ആർസിബിക്ക് കഴിഞ്ഞു. 15ാം ഓവർ വരെ മത്സരം ഗുജറാത്തിന് അനുകൂലമായിരുന്നു.

എന്നാൽ അവസാന 5 ഓവറിൽ നിന്നും ആർസിബി അടിച്ചെടുത്തത് 104 റൺസാണ്. ഈ സീസണിൽ ആദ‍്യ മത്സരം കളിക്കുന്ന കുൽവന്ത് കെജ്‌രോളിയയെ ക്വാളിഫയറിൽ കളിപ്പിക്കാൻ തീരുമാനിച്ചത് തിരിച്ചടിയായി. പരുക്ക് പറ്റിയ പൃഥ്വിരാജ് യാരയ്ക്ക് പകരക്കാരനായിട്ടാണ് കുൽവന്തിനെ ഗുജറാത്ത് ടീമിലെടുക്കുന്നത്.

2 ഓവർ മാത്രമെ താരം പന്തെറിഞ്ഞുള്ളൂവെങ്കിലും വിട്ടുകൊടുത്തത് 31 റൺസാണ്. കുൽവന്തിന്‍റെ രണ്ടാം ഓവറിൽ 28 റൺസ് ആർസിബി ബാറ്റർമാർ അടിച്ചെടുത്തു. തുടക്കത്തിലെ തന്നെ സ്റ്റാർ ബാറ്റർമാരായ വിരാട് കോലി, വെങ്കടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ എന്നിവരെ പുറത്താക്കി ഗുജറാത്ത് ബൗളർമാർ അവരുടെ ജോലി ഭംഗിയായി കൈകാര‍്യം ചെയ്തു.

10 ഓവർ പൂർത്തിയാകുമ്പോൾ റാഷിദ് ഖാൻ രണ്ടോവർ പന്തെറിഞ്ഞു കഴിഞ്ഞിരുന്നു. 8 റൺസ് മാത്രമാണ് താരം വഴങ്ങിയത്. വീണ്ടും റാഷിദ് ഖാന് പന്തെറിയാൻ നൽകുന്നതിനു പകരം 11 മുതൽ 15 ഓവറിൽ ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ക‍്യാപ്റ്റൻ വിശ്വാസത്തിലെടുത്തത്. പ്രസിദ്ധ് കൃഷ്ണയുടെ 14ാം ഓവറിൽ രണ്ട് ക‍്യാച്ചുകൾ ഗുജറാത്ത് ഫീൽഡർമാർ കൈവിട്ടു കളഞ്ഞു.

അടുത്ത ഓവറിൽ കുൽവന്തിനെ 28 റൺസ് അടിച്ചെടുത്തതോടെ രജത് പാട്ടിദാറും ക്രുണാൽ പാണ്ഡ‍്യയും ഫോമിലായി. ഈ സമയത്താണ് വീണ്ടും ഗിൽ റാഷിദ് ഖാനെ മൂന്നാം ഓവർ എറിയാൻ പന്തേൽപ്പിക്കുന്നത്. സ്പിന്നർമാർക്കു മേൽ ആധിപത‍്യമുള്ള രജത് പാട്ടിദാറും ക്രുണാലും ചേർന്ന് 16ാം ഓവറിൽ 21 റൺസ് അടിച്ചെടുത്തു. ഇതോടെ കാര‍്യങ്ങൾ‌ കൈവിട്ടു പോയി. റൺസ് ഒഴുകാൻ തുടങ്ങി. ബാറ്റർമാരെ പിടിച്ചുകെട്ടാൻ ബൗളർമാർക്കു കഴിഞ്ഞില്ല. ഇതോടെ 254 റൺസ് അടിച്ചെടുക്കുകയായിരുന്നു ആർസിബി. ഇത് ഗുജറാത്തിന്‍റെ തോൽവിയിലേക്ക് നയിക്കുകയും ചെയ്തു.

"ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നത്, ഇത് നമുക്ക് ഒന്നിച്ച് നേരിടാം"; പിണറായി വിജയന്‍

പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു| Video

മാസപ്പടി കേസ്: പിണറായി വിജയന്‍റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് പൂർത്തിയായി

എസ്ഐആർ ഭരണഘടനയ്ക്ക് കരുത്തേകുന്നു; ശരി വച്ച് സുപ്രീം കോടതി

വിഡിയുടെ യാത്രയും ഇഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തര വകുപ്പിന് യാതൊരു അറിവുമില്ലെന്ന് ചെന്നിത്തല