തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയം ഐപിഎല്ലിന് വേദിയാകുമോ?
തിരുവനന്തപുരം: ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തിരുവനന്തപുരത്തെ കാര‍്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. ഇക്കാര‍്യം ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മത്സരങ്ങൾ നടക്കാൻ സാധ‍്യതയുള്ള വേദികളിൽ ഒന്ന് കാര‍്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയമാണ്.
കേരളത്തിൽ നിന്ന് സ്വന്തമായി ഐപിഎൽ ടീമില്ലെങ്കിലും ഇത്തവണ ഐപിഎൽ മത്സരങ്ങൾ കാണാൻ ആരാധകർക്ക് അവസരമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
എന്നാൽ ഏതു ടീമിന്‍റെ മത്സരമാണ് നടക്കുകയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഉൾപ്പടെ 18 വേദികളിലായാണ് മത്സരം നടക്കുക. ചിന്നസ്വാമിയും ഗ്രീൻഫീൾഡ് സ്റ്റേഡിയവും കൂടാതെ ഡൽഹി, ലഖ്നൗ, മുംബൈ, കോൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെല്ലാം ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകും. ഈ വേദികൾക്ക് പുറമെ ധരംശാല, ന‍്യൂ ചണ്ഡീഗഢ്, ഗോഹട്ടി, റാഞ്ചി, റായ്പൂർ പുനെ, നവി മുംബൈ എന്നി വേദികളും പരിഗണനയിലാണ്.