.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പുനെ: ടൈംഡ് ഔട്ട് കാര്യത്തില്‍ ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലക സേവനം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ അല്ലന് ഡൊണാള്‍ഡ് ഉപേക്ഷിക്കുന്നു.
ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും പിന്മാറ്റത്തിന് കാരണമാണ്. ടൈംഡ് ഔട്ടില്‍ ഉറച്ചു നിന്ന ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന്റെ കടുപ്പിച്ചുള്ള തീരുമാനം ക്രിക്കറ്റിന്റെ മാന്യതയ്ക്കു യോജിച്ചതല്ലെന്നു ഡൊണാള്‍ഡ് സൂചിപ്പിച്ചതായാണ് വിവരം.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് തീരുമാനം വേഗത്തിലാക്കാന്‍ കാരണമായത്. ടൈംഡ് ഔട്ട് വിവാദത്തില്‍ ബംഗ്ലാദേശ് നായകന് ഷാക്കിബിന്റെ നിലപാടിനെ ഡൊണാള്‍ഡ് ശക്തമായി ചോദ്യം ചെയ്തിരുന്നു. വ്യക്തി എന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും തന്റെ നിലപാടിനു യോജിച്ചതല്ല ശ്രീലങ്കയ്ക്കെതിരെ കണ്ടത്. അത്രയും മികച്ച രീതിയില്‍ ബംഗ്ലാദേശ് കളിച്ചപ്പോള്‍ ഇത്തരമൊരു വിവാദം ആവശ്യമുണ്ടായിരുന്നില്ലെന്നും ഡൊണാള്‍ഡ് വ്യക്തമാക്കി. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയാണിതെന്ന് ഡൊണാള്‍ഡ് ചൂട്ടിക്കാട്ടി.
ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഈ മത്സരത്തോടെ ഡൊണാള്‍ഡ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും.
ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ഹെല്‍മറ്റിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ക്രീസിലെത്താന്‍ ആഞ്ചലോ മാത്യൂസ് വൈകിയതോടെ ബംഗ്ലാദേശ് ടീം അപ്പീല്‍ ചെയ്യുകയായിരുന്നു. ഒരു ബാറ്റര്‍ ഔട്ടായാല്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്താന്‍ രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഈ സമയം പാലിച്ചില്ലെങ്കില്‍ എതിര് ടീമിനു അപ്പീല്‍ ചെയ്യാം. അമ്പയര്‍മാര്‍ ബംഗ്ലാ നായകന് ഷാക്കിബ് അല്‍ ഹസനോടു അപ്പീല്‍ പിന്‍വലിക്കാന്‍ ഉദ്ദേശമുണ്ടോ എന്നു രണ്ട് തവണ അന്വേഷിച്ചപ്പോഴും താരം ഇല്ലെന്നു വ്യക്തമാക്കി. ഇതോടെ ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി മാത്യൂസ് മാറി.