Travis Head 
Sports

ഓസ്ട്രേലിയക്ക് ഇരട്ടി ആശ്വാസം; ട്രാവിസ് ഹെഡ് തിരിച്ചെത്തുന്നു

പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓപ്പണർ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചു

സിഡ്നി: ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ട്രാവിസ് ഹെഡ് ബാറ്റിങ് പരിശീലനം പുനരാരംഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കിടെയാണ് ഹെഡ്ഡിന്‍റെ വിരലിനു പൊട്ടലേറ്റത്.

ശസ്ത്രക്രിയ വേണ്ടെന്നും, ആറാഴ്ച കൊണ്ട് പരുക്ക് ഭേദമാകുമെന്നും ഡോക്റ്റർമാർ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഹെഡ്ഡിനെ പതിനഞ്ചംഗ ടീമിൽ നിലനിർത്തുകയായിരുന്നു.

നിലവിൽ ഓസ്ട്രേലിയയിലുള്ള ഹെഡ് വൈകാതെ ഇന്ത്യയിൽ ടീമിനൊപ്പം ചേരും. അടുത്ത മത്സരത്തിനു ശേഷം പ്ലെയിങ് ഇലവിനെലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡേവിഡ് വാർനറുടെയും സ്റ്റീവൻ സ്മിത്തിന്‍റെയും ഫോമിൽ ആശങ്കയുള്ള ഓസ്ട്രേലിയയ്ക്ക് ഹെഡ്ഡിന്‍റെ വരവ് വലിയ ആശ്വാസം പകരും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു