Sports

പരിസ്ഥിതി സ്നേഹികൾക്ക് ഡോട്ട് ബോളുകളെ പ്രണയിക്കാം

സ്കോർ ബോർഡിൽ എന്തിനാണീ മരങ്ങളെന്നു ചിന്തിച്ചു കാടുകയറിയവർ ഏറെ...

ഐപിഎൽ സ്കോർ ബോർഡിൽ ഓരോ ഡോട്ട് ബോളും കഴിയുമ്പോൾ ഒരു മരത്തിന്‍റെ അനിമേറ്റഡ് ചിത്രം തെളിഞ്ഞുവരുന്നത് ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്താണീ മരമെന്നു ചിന്തിച്ചു കാടുകയറിയവർ ഏറെ. ഏതെങ്കിലും ബ്രാൻഡിന്‍റെ പരസ്യമാണോ എന്നും ചിലരൊക്കെ സംശയിച്ചു.

എന്നാൽ, സംഗതി ഇതൊന്നുമല്ല. ഐപിഎല്ലിലെ ഓരോ ഡോട്ട് ബോളിനും രാജ്യത്ത് അഞ്ഞൂറ് മരം വീതം നടാനുള്ള ബിസിസിഐ തീരുമാനത്തിന്‍റെ ഭാഗമാണ് സ്കോർ ബോർഡിൽ തെളിയുന്ന മരം. സ്കോർ ബോർഡിൽ ഒരു മരം തെളിയുമ്പോൾ രാജ്യത്ത് അഞ്ഞൂറ് മരത്തൈകൾ നടുന്നു എന്നതാണ് ആശയം.

ബൗണ്ടറികൾക്കു പേരുകേട്ട ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സിനും ഫോറിനും മരം വച്ചാൽ മുതലാവില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാവണം ഡോട്ട് ബോളുകൾക്ക് മരം വയ്ക്കാമെന്ന തീരുമാനത്തിൽ ബിസിസിഐ എത്തുന്നത്.

ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ആദ്യ ക്വാളിഫയറിൽ 84 ഡോട്ട് ബോളുകളുണ്ടായിരുന്നു. അതായത്, 42000 മരങ്ങൾ!

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് നൽകി പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ