വൈഭവ് സൂര‍്യവംശി

 
Sports

സൂര്യവംശി 171, ഇന്ത്യ 433; യുഎഇ ബൗളിങ് നിലംപരിശായി

അണ്ടർ-19 ഏഷ്യ കപ്പിലെ ഇന്ത്യ - യുഎഇ മത്സരത്തിൽ, 14 സിക്സും 9 ബൗണ്ടറികളുമാണ് ഓപ്പണർ വൈഭവ് സൂര്യവംശി പറത്തിയത്.

Aswin AM

ദുബായ്: അണ്ടർ 19 ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ യുഎഇക്കെതിരേ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി യുവതാരം വൈഭവ് സൂര‍്യവംശി. 56 പന്തിൽ സെഞ്ചുറി തികച്ച താരം 95 പന്തിൽ 171 റൺസാണ് അടിച്ചെടുത്തത്. 14 സിക്സും 9 ബൗണ്ടറികളുമാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 433 റൺസും നേടി.

ക്യാപ്റ്റൻ ആയുഷ് മാത്രെ (4) തുടക്കത്തിലേ പുറത്തായതോടെ, കരുതലോടെയാണ് വൈഭവ് തുടങ്ങിയത്. പിന്നീട് ആക്രമണോത്സുക പുറത്തെടുത്ത് യുഎഇ ബൗളർമാരെ തല്ലിതകർക്കുകയായിരുന്നു. 9 ഓവർ പൂർത്തിയായപ്പോഴായിരുന്നു ടീം സ്കോർ 50 കടന്നത്.

മലയാളി താരം ആറോൺ ജോർജ് (69), വിഹാൻ മൽഹോത്ര (69) എന്നിവരും മികവുറ്റ ഇന്നിങ്സ് പുറത്തെടുത്തു. രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടാണ് വൈഭവും ആറോൺ‌ ജോർജും പടുത്തുയർത്തിയത്. 73 പന്തിൽ 7 ബൗണ്ടറിയും 1 സിക്സും അടങ്ങുന്നതായിരുന്നു ആറോണിന്‍റെ ബാറ്റിങ് പ്രകടനം. വിഹാൻ 55 പന്തിലാണ് 69 റൺസെടുത്തത്.‌

പിന്നീട് വന്നവരിൽ വേദാന്ത് ത്രിവേദി (38), വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ഡു (32), കനിഷ്ക് ചൗഹാൻ (28) എന്നിവരും മോശമാക്കിയില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

''തീയണഞ്ഞിട്ടില്ല, ഒരു സ്വപ്നം ബാക്കി...'', വിനേഷ് ഫോഗട്ട് തിരിച്ചുവരുന്നു

"ഇന്ത‍്യൻ ടീമിലെ ചിലർ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നു''; വെളിപ്പെടുത്തലുമായി റിവാബ ജഡേജ

'ഹാൽ' സിനിമയ്ക്ക് കടുംവെട്ടില്ല; സെൻസർ ബോർഡിന്‍റെ അപ്പീൽ തള്ളി

വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് പൾസർ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി ഉടൻ