.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട കെ.എൽ. രാഹുലിനെതിരേ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. ടെസ്റ്റിനുശേഷം രാഹുലിന്റെ പ്രകടനങ്ങളെ ന്യായീകരിച്ച പരിശീലകന് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്, വിദേശ പര്യടനങ്ങളില്‍ രാഹുല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണെന്നായിരുന്നു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും രാഹുല്‍ സെഞ്ചുറി നേടിയതും ദ്രാവിഡ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
എന്നാല്‍ ദ്രാവിഡിന്റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുകളുമായാണ് വെങ്കിടേഷ് പ്രസാദ് രംഗത്ത് എത്തിയത്. വിദേശത്ത് കളിച്ച 56 ഇന്നിങ്സുകളിൽ രാഹുലിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 30.7 മാത്രമാണെന്ന് വെങ്കിടേഷ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞു. വിദേശത്ത് രാഹുല്‍ ആറ് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അതിനെക്കാള്‍ എത്രയോ തവണ കുറഞ്ഞ സ്കോറുകളില്‍ പുറത്തായിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി പ്രസാദ് ചോദിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി 47 ഇന്നിങ്സുകളിൽ അദ്ദേഹത്തിന്റെ ശരാശരി 27-ല്‍ താഴെയാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.
ഓപ്പണറെന്ന നിലയില്‍ രാഹുലിനെക്കാള്‍ വിദേശത്ത് ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളത് ശിഖര്‍ ധവാനാണെന്നും കണക്കുകള്‍ നിരത്തി പ്രസാദ് വ്യക്തമാക്കുന്നു. വിദേശത്ത് അഞ്ച് സെഞ്ചുറി അടിച്ച ധവാന് 40 ബാറ്റിങ് ശരാശരിയുണ്ടെന്നും സ്ഥിരതയില്ലെങ്കിലും ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും മികച്ച റെക്കോര്‍ഡ് ഉണ്ടെന്നും പ്രസാദ് പറയുന്നു. വിദേശത്ത് മികച്ച തുടക്കമിട്ട മായങ്ക് അഗര്‍വാളിന് അത്ര നല്ല റെക്കോഡ് ഇല്ലെങ്കില്‍ നാട്ടില്‍ കളിക്കുമ്പോള്‍ 70ന് അടുത്ത് ബാറ്റിങ് ശരാശരിയുണ്ടെന്നും പ്രസാദ് പറഞ്ഞു.
രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു 150ന് മുകളിലുള്ള സ്കോറും മായങ്കിന്റെ പേരിലുണ്ട്. വിദേശത്ത് ശുഭ്മാന്‍ ഗില്ലിനും രാഹുലിനെക്കാള്‍ മികച്ച റെക്കോര്‍ഡുണ്ട്. ഗാബയിലെ 91 റണ്‍സ് അടക്കം 37 റണ്‍സ് ശരാശരി ഗില്ലിനുണ്ട്. ഇനി വിദേശത്തെ പ്രകടനമാണ് രാഹുലിനെ ടീമില്‍ നിര്‍ത്താന്‍ കാരണമെങ്കില്‍ വിദേശത്ത് 50 ടെസ്റ്റുകളിലേറെ കളിച്ച രഹാനെക്ക് 40 ന് മുകളില്‍ ശരാശരിയുണ്ടെന്നും പ്രസാദ് പറയുന്നു.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിലനിര്‍ത്തിയ രാഹുലിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ ഇന്ഡോറായിരിക്കും ഫോമിലേക്ക് മടങ്ങിയെത്താനുള്ള സുവര്‍ണാവസരമെന്നും പ്രസാദ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം ആദ്യ മണിക്കൂറില്‍ രാഹുല്‍ റണ്‍സെടുക്കാന്‍ പാടുപെട്ടു. ഓസ്ട്രേലിയ രണ്ട് തവണ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഡിആര്‍എസ്സിന് വിട്ടു. റിവ്യൂ നഷ്ടമായെങ്കിലും അത് ബാറ്ററെ സമ്മര്‍ദത്തിലാക്കുകയും സ്റ്റമ്പിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ വൈസ് ക്യാപ്റ്റന്‍ തീരുമാനിച്ചെങ്കിലും പുറത്തായി.
2022 മുതല്‍ കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ 50, 8, 12, 10, 22, 23, 10, 2, 20, 17 എന്നിങ്ങനെയാണ് രാഹുലിന്റെ സ്കോറുകള്‍. കഴിവ് തെളിയിക്കാന്‍ മറ്റൊരു ഇന്നിംഗ്സ് കൂടിയുണ്ട്. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ബെഞ്ചിലിരിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ പരാജയപ്പെട്ടാല്‍ രാഹുലിന് പുറത്തുപോകേണ്ടിവരും. പിന്നീടൊരു തിരിച്ചുവരവ് എളുപ്പമല്ല.
"രാഹുലിനെ പോലെ മറ്റാര്‍ക്കും ഇത്രയും അവസരം നല്‍കിയിട്ടില്ല. ഈ വിവേചനം ഒരു കളിക്കാരനെയും പ്രോത്സാഹിപ്പിക്കില്ല. രാഹുലിന് മികച്ച കഴിവുണ്ടായിരുന്നു, പക്ഷേ പ്രകടനം നടത്തിയില്ല. അര്‍ഹതയില്ലാതെ അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ അടുത്ത ഇന്നിങ്സ് നന്നായി കളിച്ചാല്‍ 2 വര്‍ഷത്തേക്ക് ടീമിലുണ്ടാകും''
-വെങ്കിടേഷ് പ്രസാദ്