ഋഷഭ് പന്ത്, വിരാട് കോലി

 
Sports

കോലിക്കും പന്തിനും അർധസെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് ജയം

ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ ഉയർത്തിയ 255 റൺസ് വിജ‍യലക്ഷ‍്യം ഗുജറാത്തിന് മറികടക്കാൻ സാധിച്ചില്ല

Aswin AM

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരേ ഡൽഹിക്ക് 7 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ ഉയർത്തിയ 255 റൺസ് വിജ‍യലക്ഷ‍്യം ഗുജറാത്തിന് മറികടക്കാൻ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 247 റൺസിന് ഓൾഔട്ടായി. വിരാട് കോലി (61 പന്തിൽ 77), ക‍്യാപ്റ്റൻ ഋഷഭ് പന്ത് 79 പന്തിൽ (70) എന്നിവർ നേടിയ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഡൽഹി ഗുജറാത്തിനെതിരേ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്.

ഡൽഹിക്കു വേണ്ടി പ്രിൻ‌സ് യാദവ് മൂന്നും അർപിത് റാണ, ഇശാന്ത് ശർമ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും 34 റൺസിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. ഗുജറാത്തിനു വേണ്ടി ആര‍്യ ദേശായി (57), അർധസെഞ്ചുറിയും സൗരവ് ചൗഹാൻ (49), ഉർവിൽ പട്ടേൽ (31) എന്നിവർ ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു.

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം