പിക്കിൾ ജ്യൂസ് കുടിക്കുന്ന വിരാട് കോഹ്ലി.

 
Sports

മത്സരത്തിനിടെ കോലി കുടിച്ചതെന്ത്? വൈറലായ പിക്കിൾ ജ്യൂസ് വീട്ടിലുണ്ടാക്കാം

ഇന്ത്യ - ന്യൂസിലാൻഡ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി ചെറിയ കുപ്പിയിൽ നിന്ന് കുടിച്ച കറുത്ത ദ്രാവകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി

ഇന്ത്യ - ന്യൂസിലാൻഡ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി ഒരു ചെറിയ കുപ്പിയിൽ നിന്ന് കറുത്ത ദ്രാവകം കുടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് തുടക്കം. തീരെ ചെറിയൊരു കുപ്പിയിൽ നിന്ന് ഒറ്റ വലിക്ക് കുടിച്ചിറക്കിയ കോഹ്‌ലിയുടെ മുഖത്ത് അതിന്‍റെ ചവർപ്പ് രുചി മുഴുവൻ പ്രകടമായിരുന്നു. പിന്നാലെ ഒരു കുപ്പി വെള്ളം കൂടി കുടിച്ചാണ് അദ്ദേഹം ആ ചവർപ്പ് മാറ്റിയത്.

എന്തായിരുന്നു ആ പാനീയം എന്നറിയാനുള്ള സോഷ്യൽ മീഡിയയുടെ അന്വേഷണം എത്തിനിൽക്കുന്നത് പിക്കിൾ ജ്യൂസ് ( Pickle Juice ) എന്ന സൊയമ്പൻ ഐറ്റത്തിലാണ്. കടുത്ത അധ്വാനത്തിനിടയിൽ കായികതാരങ്ങൾ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നെല്ലാം ആളുകൾ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.

പിക്കിൾ ജ്യൂസിന്‍റെ ചില ഗുണങ്ങൾ താഴെ പറയുന്നു:

  • പേശിവലിവ് കുറയ്ക്കുന്നു: സാധാരണ വെള്ളം കുടിക്കുന്നതിനേക്കാൾ 45 ശതമാനം വേഗത്തിൽ പേശിവലിവ് കുറയ്ക്കാൻ പിക്കിൾ ജ്യൂസിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

  • ഇലക്ട്രോലൈറ്റുകളുടെ വർധന: കഠിനമായി വിയർക്കുമ്പോൾ ശരീരത്തിന് നഷ്ടമാകുന്ന സോഡിയം, പൊട്ടാസ്യം എന്നിവ തിരികെ നൽകാൻ ഇത് സഹായിക്കുന്നു.

  • വേഗത്തിലുള്ള ആശ്വാസം: ഇതിലെ വിനാഗിരി ( Vinegar ) തൊണ്ടയിലെ ചില നാഡികളെ ഉത്തേജിപ്പിക്കുകയും അത് പേശികൾക്ക് വിശ്രമം നൽകാൻ തലച്ചോറിന് സന്ദേശം നൽകുകയും ചെയ്യുന്നു.

വിരാട് കോഹ്‌ലിയെപ്പോലെ കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോഴും വീഗൻ ഡയറ്റ് പിന്തുടരുന്ന ഒരു താരം ഉപയോഗിച്ചതോടെ പിക്കിൾ ജ്യൂസിന്‍റെ ജനപ്രീതി വർധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പല പ്രമുഖ കായികതാരങ്ങളും പിക്കിൾ ജ്യൂസ് പതിവായി ഉപയോഗിക്കാറുണ്ട്.

എന്നാൽ, സൂപ്പർ മാർക്കറ്റുകളിലും മറ്റും ഇതങ്ങനെ ലഭ്യമല്ല, ആവശ്യമുണ്ടെങ്കിൽ ഓൺലൈനായി വാങ്ങേണ്ടി വരും, 250 രൂപ മുതൽ 4000 രൂപ വരെ വിലയുണ്ട്.

പിക്കിൾ ജ്യൂസ് വീട്ടിലുണ്ടാക്കാം

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും നമുക്ക് വീട്ടിൽ തന്നെ പിക്കിൾ ജ്യൂസ് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ:

  1. വെള്ളം - 1 കപ്പ്

  2. വിനാഗിരി (White Vinegar അല്ലെങ്കിൽ Apple Cider Vinegar) - 1.5 കപ്പ്

  3. ഉപ്പ് - 2 വലിയ സ്പൂൺ

  4. പഞ്ചസാര - 1 ചെറിയ സ്പൂൺ (രുചിക്ക് അനുസരിച്ച് മാറ്റം വരുത്താം)

  5. കടുക്, വെളുത്തുള്ളി, കുരുമുളക് - ആവശ്യത്തിന് (നിർബന്ധമില്ല)

ഉണ്ടാക്കുന്ന വിധം:

  1. ഒരു പാത്രത്തിൽ വെള്ളവും വിനാഗിരിയും ചേർത്ത് ചൂടാക്കുക.

  2. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പൂർണമായും അലിയണം.

  3. മിശ്രിതം തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുപ്പിക്കാൻ വയ്ക്കുക.

  4. കൂടുതൽ രുചിക്കായി ഇതിൽ കഷണങ്ങളാക്കിയ വെള്ളരിക്കയോ വെളുത്തുള്ളിയോ ഇട്ടു വയ്ക്കാവുന്നതാണ്.

  5. തണുത്ത ശേഷം ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.

  6. രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

ശ്രദ്ധിക്കുക: പിക്കിൾ ജ്യൂസിൽ ഉപ്പിന്‍റെ അളവ് കൂടുതലായതിനാൽ ഉയർന്ന രക്തസമ്മർദം ഉള്ളവർ ഇത് ഉപയോഗിക്കുന്നതിന് മുൻപ് ഡോക്റ്ററുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

  • വാർത്തയുടെ പശ്ചാത്തലം: ഇന്ത്യ - ന്യൂസീലൻഡ് മൂന്നാം ഏകദിന മത്സരത്തിനിടെ വിരാട് കോഹ്‌ലി പിക്കിൾ ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു.

  • ഗുണങ്ങൾ: പേശിവലിവ് (Muscle cramps) തടയാനും ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് നിലനിർത്താനും ഇത് സഹായിക്കുന്നു. സാധാരണ വെള്ളത്തേക്കാൾ വേഗത്തിൽ ഇത് പേശികൾക്ക് ആശ്വാസം നൽകും.

  • ലഭ്യതയും വിലയും: പ്രധാനമായും ഓൺലൈൻ സൈറ്റുകളിൽ ലഭ്യമായ ഇതിന്റെ ചെറിയ ബോട്ടിലുകൾക്ക് 250 രൂപ മുതൽ മുകളിലേക്കാണ് വില വരുന്നത്.

  • വീട്ടിൽ തയാറാക്കുന്ന വിധം: വിനാഗിരി, വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ കൃത്യമായ അളവിൽ ചേർത്ത് തിളപ്പിച്ച ശേഷം തണുപ്പിച്ച് പിക്കിൾ ജ്യൂസ് വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി