ഷായ് ഹോപ്പ്

 
Sports

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ഇത്തവണത്തെ കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം പുറെത്തടുത്ത് ആരാധകരെ ഞെട്ടിച്ച താരമാണ് കമിൽ പുരാൻ

Aswin AM

ട്രിനിഡാഡ്: ഇന്ത‍്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ‍്യാപിച്ചു. ഷായ് ഹോപ്പ് നയിക്കുന്ന 15 അംഗ ടീമിൽ‌ കമിൽ പുരാൻ എന്ന യുവതാരത്തെ ടീമിലെടുത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ഇത്തവണത്തെ കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം പുറെത്തടുത്ത് ആരാധകരെ ഞെട്ടിച്ച താരമാണ് കമിൽ. 8 മത്സരങ്ങളിൽ നിന്നും 159.64 സ്ട്രൈക്ക് റേറ്റിൽ 273 റൺസാണ് താരം അടിച്ചെടുത്തത്. പവർപ്ലേയിൽ നിന്നും മാത്രം സെന്‍റ് ലൂസിയ കിങ്സിനു വേണ്ടി 185 റൺസ് താരം അടിച്ചെടുത്തിരുന്നു. ഓൾറൗണ്ടർ ജേസൺ ഹോൾഡർ ടീമിലില്ല.

താരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്. അതേസമയം, ഷിമ്രോൺ ഹെറ്റ്മെയറിനും വിശ്രമം നൽകിയിട്ടുണ്ട്. പക്ഷേ താരം ടി20 പരമ്പര കളിക്കും. ഇതുകൂടാതെ അക്കീം അഗസ്റ്റെയ്ക്ക് പരുക്ക് ഭേദമാകാത്തതിനാൽ‌ ഏകദിന മത്സരങ്ങൾ നഷ്ടമാകും. പകരം ജുവൽ ആൻഡ്രുവിനെയാണ് ടീമിലെടുത്തിരിക്കുന്നത്.

3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 27നും ടി20 മത്സരങ്ങൾ ഒക്റ്റോബർ മൂന്നിനും ആരംഭിക്കും. 2026 ലോകകപ്പ് ടീമിലുണ്ടായിരുന്ന ക്വന്‍റിൻ സാംപ്സൺ അടക്കമുള്ളവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 2023ലാണ് വെസ്റ്റ് ഇൻഡീസ് അവസാനമായി ഇന്ത‍്യയ്ക്കെതിരേ ഇന്ത‍്യയിൽ ടി20 പരമ്പര കളിച്ചത്. ലോകത്തിലെ മികച്ച ടീമിനെതിരേ കളിക്കുന്നത് തങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കോച്ച് ഡാരൻ സമി പറഞ്ഞു.

ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (ക‍്യാപ്റ്റൻ), ജുവൽ ആൻഡ്രു, ജോൺ കാംബെൽ, കീസി കാർട്ടി, റോസ്റ്റൺ ചേസ്, മാത‍്യു ഫോർഡെ, ജസ്റ്റിൻ ഗ്രീവ്സ്, അമീർ ജങ്കൂ, അൽസാരി ജോസഫ്, ഷമാർ ജോസഫ്, വിറ്റൽ ലോസ്, ഗുതകേശ് മോട്ടി, കീമോ പോൾ, ഷെർഫെയ്‌ൻ റൂഥർഫോർഡ്, ജെയ്ഡൻ സീൽസ്

ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (ക‍്യാപ്റ്റൻ), ജുവൽ ആൻഡ്രു, റോസ്റ്റൻ ചേസ്, മാത‍്യു ഫോർഡെ, ഷിമ്രോൺ ഹെറ്റ്മെയർ, അക്കീൽ ഹൊസൈൻ, ഷമാർ ജോസഫ്, ഗുതകേശ് മോട്ടി, കീമോ പോൾ, കമിൽ പുരാൻ, റൊവ്മാൻ പവൽ, ഷെർഫെയ്‌ൻ റൂഥർഫോർഡ്, ക്വന്‍റിൻ സാംപ്സൺ, റൊമാരിയോ ഷെപ്പേർഡ്, ഷമാർ സ്പ്രിങ്ങർ

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

റോഡപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 51.45 ലക്ഷം രൂപ നഷ്ടപരിഹാരം