ഫാബിയൻ അലൻ 
Sports

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി കവർച്ച

ബാഗും ഫോണും നഷ്ടപ്പെട്ടു, താരത്തിന് പരുക്കില്ല.

ജൊഹാന്നസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍റെ ഫോണും ബാഗും കവർച്ച ചെയ്യപ്പെട്ടു. ജൊഹാന്നസ്ബര്‍ഗിലെ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിനു സമീപമാണ് സംഭവം.

കവര്‍ച്ചാ സംഘം അലനു നേരേ തോക്ക് ചൂണ്ടി ഫോണും ബാഗും പിടിച്ചുവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സൗത്താഫ്രിക്ക ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനാണ് അലൻ ഇവിടെയെത്തിയിരിക്കുന്നത്.

കവർച്ചയ്ക്കിടെ താരത്തിന് പരുക്കേറ്റിട്ടില്ല. ഫാബിയന്‍ അലന്‍ സുരക്ഷിതനാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്