.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അണ്ടര്‍ 19 ലോകകപ്പ് 2024 പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡിനുള്ള ഷോര്‍ട്ട്ലിസ്റ്റ് ഐസിസി പുറത്തിറക്കി. പ്രതീക്ഷിച്ചതുപോലെ ശക്തരായ ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങളുടെ ആധിപത്യമാണ് ഷോട്ട്ലിസ്റ്റില്‍. എട്ട് കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരുണ്ട്. ഉദയ് സഹാറന്‍, മുഷീര്‍ ഖാന്, സൗമി പാണ്ഡെ എന്നിവരാണവര്‍.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഹ്യൂ വെയ്ബ്ജെന്‍, പാക്കിസ്ഥാന്റെ വളര്‍ന്നുവരുന്ന അത്ഭുത താരം ഉബൈദ് ഷാ, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ജുവല്‍ ആന്‍ഡ്രൂ, ദക്ഷിണാഫ്രിക്കന്‍ യുവതാരങ്ങളായ ക്വേന മഫക്ക, സ്റ്റീവ് സ്റ്റോക്ക് എന്നിവരും ചുരുക്കപ്പട്ടികയില്‍ ഇടം നേടി.ഫൈനലില്‍ കടക്കാനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ മഫാക്ക ഈ ടൂര്‍ണമെന്റില്‍ വലിയ സ്വാധീനം ചെലുത്തി. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ സഹായത്തോടെ വെറും 6 ഇന്നിംഗ്സുകളില്‍ നിന്ന് 21 വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം അദ്ദേഹം സ്വന്തമാക്കി.
ടൂര്‍ണമെന്റിലുടനീളം 3.81 ഇക്കോണമി നിരക്ക് നിലനിര്‍ത്തി. സെമിഫൈനലില്‍ ഇന്ത്യയ്ക്കെതിരെ മഫക്ക മൂന്ന് വിക്കറ്റും വീഴ്ത്തി.മഫാക്കയെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹാറനും ഇന്‍-ഫോമിലുള്ള ഓള്‍റൗണ്ടര്‍ മുഷീര്‍ ഖാനും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടാനുള്ളവരില് മുന്‍പന്തിയിലുണ്ട്. നേപ്പാളിനെതിരായ സെഞ്ചുറിക്ക് ശേഷം നടന്ന സെമിഫൈനലില്‍ 81 റണ്‍സ് നേടി മാച്ച് വിന്നിംഗ് ഇന്നിങ്സിനു പുറമേ സഹറാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കി. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 64.83 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 389 റണ്‍സുമായി ടൂര്‍ണമെന്റിലെ സ്കോറിംഗ് ചാര്‍ട്ടില്‍ മുന്നിലാണ് സഹറാന്‍.
മറ്റൊരു താരം മുഷീര്‍ ഖാനാണ്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക ബാറ്റ്സ്മാനാണ് മുഷീര്്. അയര്‍ലന്‍ഡിനും ന്യൂസിലന്‍ഡിനുമെതിരെ സെഞ്ചുറികള്‍ നേടിയ മുഷീര്‍, സഹാറനൊപ്പം പ്രധാന റണ്‍ വേട്ടക്കാരനായി മത്സരരംഗത്തുണ്ട്. തന്റെ ഓള്‍റൗണ്ട് കഴിവുകളാണ് മുഷീറിനെ പ്രിയപ്പെട്ടവനാക്കുന്നത്. മുഷീര്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 3.32 എന്ന ശ്രദ്ധേയമായ ഇക്കോണമി റേറ്റില്‍ ആറ് വിക്കറ്റുകളും നേടിയിട്ടുണ്ട്.
പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് സാധ്യതാ പട്ടിക
ക്വേന മഫാക (ദക്ഷിണാഫ്രിക്ക) - 6 ഇന്നിംഗ്സുകളില്‍ നിന്ന് 21 വിക്കറ്റ്
ഉബൈദ് ഷാ (പാക്കിസ്ഥാന്) - 6 ഇന്നിംഗ്സുകളില്‍ നിന്ന് 18 വിക്കറ്റ്
സൗമി പാണ്ഡെ (ഇന്ത്യ) - 6 ഇന്നിംഗ്സുകളില്‍ നിന്ന് 17 വിക്കറ്റ്
മുഷീര്‍ ഖാന് (ഇന്ത്യ) - 338 റണ്‍സും 6 വിക്കറ്റും
ജുവല്‍ ആന്‍ഡ്രൂ (വെസ്റ്റ് ഇന്‍ഡീസ്) - 4 ഇന്നിംഗ്സുകളില്‍ നിന്ന് 207 റണ്‍സ്
ഹ്യൂ വെയ്ബ്ജെന്‍ (ഓസ്ട്രേലിയ) - 6 ഇന്നിംഗ്സുകളില്‍ നിന്ന് 256 റണ്‍സ്
ഉദയ് സഹറാന്‍ (ഇന്ത്യ)- ആറ് ഇന്നിങ്സുകളില്‍നിന്ന് 389 റണ്‍സ് ഒരു വിക്കറ്റ്-