.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: വനിതാ പ്രമീയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 17 വരെ നടക്കും. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് ടീമുകളാണ് നേർക്കുനേർ എത്തുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാംപ്യന്മാർ.
ഫെബ്രുവരി 23നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ഡല്‍ഹി ക്യാപിറ്റൽസിനെ നേരിടും. ഫൈനല്‍ മാര്‍ച്ച് 17നു ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ്.
ആകെ 22 മത്സരങ്ങളാണ് ഇത്തവണ ലീഗിലുള്ളത്. എല്ലാ മത്സരങ്ങളും വൈകീട്ട് 7.30 മുതലായിരിക്കും. മാര്‍ച്ച് 15നാണ് എലിമിനേറ്റര്‍ പോരാട്ടം. കഴിഞ്ഞ സീസണിലെ പോലെ തന്നെയാണ് ഇത്തവണയും മത്സരങ്ങള്‍. ഹോം, എവേ രീതിയിലല്ല മത്സരങ്ങള്‍. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍. ആദ്യ മൂന്ന് ടീമുകളായിരിക്കും പ്ലേ ഓഫിലേക്ക് കടക്കുക. ഒന്നാം സ്ഥാനത്തുള്ള ടീം നേരിട്ട് ഫൈനലുറപ്പിക്കും. രണ്ടാം ടീമിനെ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലുള്ള എലിമിനേറ്ററിലായിരിക്കും നിര്‍ണയിക്കുക.
മത്സരക്രമം
ഫെബ്രുവരി 23- മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ്
ഫെബ്രുവരി 24- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- യുപി വാരിയേഴ്സ്
ഫെബ്രുവരി 25- ഗുജറാത്ത് ജയന്റ്സ്- മുംബൈ ഇന്ത്യന്‍സ്
ഫെബ്രുവരി 26- യുപി വാരിയേഴ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ്
ഫെബ്രുവരി 27- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഗുജറാത്ത് ജയന്റ്സ്
ഫെബ്രുവരി 28- മുംബൈ ഇന്ത്യന്‍സ്- യുപി വാരിയേഴ്സ്
ഫെബ്രുവരി 29- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഡല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച് 1- യുപി വാരിയേഴ്സ്- ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 2- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 3- ഗുജറാത്ത് ജയന്റ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച് 4- യുപി വാരിയേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച് 5- ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 6- ഗുജറാത്ത് ജയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച് 7- യുപി വാരിയേഴ്സ്- മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 8- ഡല്‍ഹി ക്യാപിറ്റല്‍സ്- യുപി വാരിയേഴ്സ്
മാര്‍ച്ച് 9- മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 10- ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച് 11- ഗുജറാത്ത് ജയന്റ്സ്- യുപി വാരിയേഴ്സ്
മാര്‍ച്ച് 12- മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച് 13- ഡല്‍ഹി ക്യാപിറ്റല്‍സ്- ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 15- എലിമിനേറ്റര്‍
മാര്‍ച്ച് 17- ഫൈനല്‍