യശസ്വി ജയ്സ്വാൾ
മുംബൈ: ആഭ‍്യന്തര ക്രിക്കറ്റിൽ ഇന്ത‍്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ മുംബൈ വിടുന്നു. നിലവിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന താരം അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടി കളിക്കുമെന്നാണ് വിവരം.
വ‍്യക്തിപരമായ കാരണങ്ങളാലാണ് ടീം മാറ്റമെന്നാണ് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇ മെയിലിൽ പറയുന്നത്.
അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടി കളിക്കാനായി അനുമതി നൽകണമെന്ന് ആവശ‍്യപ്പെട്ട് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ മെയിൽ അയക്കുകയും തുടർന്ന് ഈ ആവശ‍്യം മുംബൈ ക്രിക്കറ്റ് അധികൃതർ അംഗീകരിക്കുകയായിരുന്നു. ജയ്സ്വാളിന്‍റെ ടീം മാറ്റം ഗോവ ക്രിക്കറ്റ് അധിക‍്യതരും സ്ഥിരീകരിച്ചിട്ടുണ്ട്.
മുമ്പ് സച്ചിൻ ടെൻഡുൽക്കറുടെ മകനായ അർജുൻ ടെൻഡുൽക്കറും, മുംബൈ താരമായിരുന്ന സിദ്ദേഷ് ലാഡും മുംബൈ വിട്ട് ഗോവയിലേക്ക് മാറിയിരുന്നു.