യോഗ്‌രാജ് സിങ്,യുവരാജ് സിങ്, അഭിഷേക് ശർമ

 
Sports

''യുവരാജിന് ഒപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'', യോഗ്‌രാജ് സിങ്

അഭിഷേക് ശർമ റീൽസ് ചെയ്ത് നടക്കുകയാണെന്നും യോഗ്‌രാജ് സിങ് പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ടി20 ക്രിക്കറ്റിലെ നമ്പർ വൺ ബാറ്ററായ അഭിഷേക് ശർമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്‌രാജ് സിങ്. മനസ് വേറെ സ്ഥലത്തായതു കൊണ്ടാണ് താരങ്ങൾ പരാജയപ്പെടുന്നതെന്നും അഭിഷേകിന് സംഭവിക്കുന്നത് ഇതാണെന്നും അയാൾ റീൽസ് ചെയ്ത് നടക്കുകയാണെന്നും അതല്ല അയാളുടെ ജോലിയെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.

യുവരാജ് സിങ്ങിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും. ഇന്നത്തെ താരങ്ങൾ പാർട്ടികളിലും പെൺകുട്ടികളിലും പണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനാലാണ് പരാജയപ്പെടുന്നതെന്നും യോഗരാജ് സിങ് തുറന്നടിച്ചു.

ഇൻസൈഡ് സ്പോർട്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. തുടക്കത്തിലെ ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റ് ചെയ്യുന്ന അഭിഷേകിന്‍റെ ശൈലിയെയും യോഗ്‌രാജ് സിങ് വിമർശിച്ചു.

എല്ലാ പന്തും സിക്സർ അടിക്കാൻ പറ്റില്ല സിംഗിളുകളും ഡബിളുകളും ഗ്രൗണ്ട് ഷോട്ടുകളും ഉള്ള കാര‍്യം അവൻ മറന്നു പോകുന്നു. രാത്രി 9 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് 1000 പന്തുകൾഡ നെറ്റ്സിൽ നേരിടണം. യോഗ്‌രാജ് സിങ് പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്