ആൻഡ്രോയ്ഡ് XR ഗ്ലാസ് അടുത്ത വർഷം; ഗൂഗിളും സാംസങ്ങും കൈകോർക്കുന്നു

 
Tech

ആൻഡ്രോയ്ഡ് XR ഗ്ലാസ് അടുത്ത വർഷം; ഗൂഗിളും സാംസങ്ങും കൈകോർക്കുന്നു

ആൻഡ്രോയ്ഡ് ആപ്പുകളും ഗൂഗിൾ സർവീസുകളും കണ്ണടയിലൂടെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ രൂപകൽപ്പന

VK SANJU

ആഗോള ടെക്നോളജി രംഗത്തെ ഭീമൻമാരായ ഗൂഗിളും സാംസങ്ങും കൈകോർക്കുന്നു. ആൻഡ്രോയ്ഡ് XR സ്മാർട്ട് ഗ്ലാസുകൾ 2026ൽ വിപണിയിലിറക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ഈ സ്മാർട്ട് ഗ്ലാസിന്‍റെ പ്രോട്ടോടൈപ്പ് കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നെങ്കിലും, ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടില്ല. ഓഗ്മെന്‍റഡ് റിയാലിറ്റി, എക്സ്റ്റന്‍റഡ് റിയാലിറ്റി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ XR ഗ്ലാസുകൾക്കു സാധിക്കുമെന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.

സോഫ്റ്റ്വെയർ രംഗത്തെ ഗൂഗിളിന്‍റെ വൈദഗ്ധ്യവും ഹാർഡ്വെയർ രംഗത്തെ സാംസങ്ങിന്‍റെ പരിചയസമ്പത്തും ഒരുമിക്കുമ്പോൾ വിപണിയിൽ ട്രെൻഡ് സെറ്ററായി മാറാൻ ഇതിനു സാധിച്ചേക്കും.

ആൻഡ്രോയ്ഡ് ആപ്പുകളും ഗൂഗിൾ സർവീസുകളും കണ്ണടയിലൂടെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ രൂപകൽപ്പന. ഇതര ഭാഷകളിലുള്ള ഫോൺകോളുകൾ തത്സമയം സ്വന്തം ഭാഷയിൽ കേൾക്കാനും ഗൂഗിൾ മാപ്പ് നാവിഗേറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്