AI inside an Apple logo. AI
Tech

ചാറ്റ്ജിപിടിയെ വെല്ലാൻ വരുന്നു ആപ്പിൾ ജിപിടി

ഐഫോൺ നിർമാതാക്കൾ സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് വികസിപ്പിച്ചെടുക്കുന്നു

MV Desk

ക്യുപ്പെർട്ടിനോ (യുഎസ്എ): ചാറ്റ്ജിപിടിയും ഗൂഗ്ൾ ബാർഡും അടക്കം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾക്ക് വെല്ലുവിളിയായി ആപ്പിൾ സ്വന്തം ചാറ്റ്ബോട്ട് വികസിപ്പിച്ചെടുക്കുന്നു.

ലാർജ് ലാംഗ്വേജ് മോഡൽ നിർമിക്കുന്നതിനുള്ള ഫ്രെയിംവർക്ക് ആപ്പിൾ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചുകഴിഞ്ഞെന്നാണ് സൂചന. അയാക്സ് എന്നാണ് ഈ ഫ്രെയിംവർക്കിനു നൽകിയിരിക്കുന്ന പേര്.

ഇതുപയോഗിച്ച് തയാറാക്കുന്ന ചാറ്റ്ബോട്ടിന് ഔപചാരികമായി പേരിട്ടിട്ടില്ലെങ്കിലും, അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആപ്പിൾ ജിപിടി എന്നാണ് സൗകര്യപൂർവം വിശേഷിപ്പിക്കുന്നത്.

ആപ്പിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉദ്യമത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരികളിൽ 2.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ