.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
chatgpt with new viral trend to turn pets to persons
ട്രെൻഡുകൾ കൊണ്ട് തിങ്ങിനിൽക്കുന്ന, എന്നാൽ ക്ഷണികമായി മാത്രം നിലനിൽക്കുന്ന, മരുഭൂമിയിലെ കാറ്റുപോലെയാണ് സോഷ്യൽ മീഡിയ. ഒരു നിമിഷം നോക്കുമ്പോൾ അവ ഉണ്ടാകും, അടുത്ത നിമിഷം അപ്രത്യക്ഷമാകും...!! ഇങ്ങനെ നിരന്തരം മാറുന്ന ഈ ഡിജിറ്റൽ ലോകത്ത്, ഓരോ ദിവസവും പുതിയ ട്രെന്‍ഡുകളായിരിക്കും. ഒരു നിമിഷം ഒന്നിരുന്നു ചിന്തിച്ചാൽ ഈ വേഗത്തിൽ ഭയം തോനുമെങ്കിലും അത് മറച്ചുവച്ച് ഒരോ പുതിയ ട്രെന്‍ഡുകൾക്കു പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുകയാണ് ലോകം.
ഇത്തരത്തിൽ അടുത്തിടെ പൊങ്ങിവന്ന ചാറ്റ് ജിപിടിയുടെ ഒരു ട്രെന്‍ഡായിരുന്നു ജിബ്ലി സ്റ്റുഡിയോ (Studio Ghibli) ശൈലിയിലുള്ള എഐ ആർട്ട്. അത് എന്താണെന്ന് അറിയും മുന്നേ ആളുകൾ അത് പരീക്ഷിച്ചുകഴിഞ്ഞു. പിന്നീട് ഈ ട്രെൻഡ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലും ആളുകൾ സ്വന്തം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു.
ചാറ്റ് ജിപിടിയുടെ പുതിയ ട്രേന്‍ഡ് സെറ്റർ: നിങ്ങളുടെ വളർത്തുമൃഗങ്ങൾ മനുഷ്യനാകുന്നു
എന്നാൽ ഇപ്പോൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ചാറ്റ് ജിപിടി യുടെ (Chat GPT) പുതിയ ഇമേജ് ജനറേറ്റർ ട്രേന്‍ഡ്. പ്രത്യേകിച്ച് വളർത്തുമൃഗ സ്നേഹികൾക്ക് ഇത് പുതിയൊരു വിനോദമാകുന്നു.!! സംഭവം എന്തെന്നുവച്ചാൽ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ അരുമയായ വളർത്തുമൃഗങ്ങൾക്ക് മനുഷ്യരുടെ ഐഡന്‍റിറ്റികൾ നൽകാം.
"നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ മനുഷ്യരൂപം എങ്ങനെയിരിക്കുമെന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ടോ..??" ചാറ്റ് ജിപിടി ഇൻസ്റ്റാഗ്രാമിൽ എഴുതി. "ചാറ്റിൽ ചിത്രങ്ങൾ നിർമിക്കുന്നത് തികച്ചും സൗജന്യവും എല്ലാവർക്കും ലഭ്യവുമാണ്. ഇതിനായി ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌ത് ഷേശം.. എന്‍റെ വളർത്തുമൃഗം ഒരു മനുഷ്യനാകുമ്പോൾ എങ്ങനെയിരിക്കുമെന്ന് ചോദിക്കുക. പ്രൊ ടിപ്പ്: മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങളുടെ വളർത്തുമൃഗത്തിന്‍റെ സ്വഭാവ വിശേഷങ്ങളോ വ്യക്തിത്വമോ ചേർക്കാൻ മടിക്കേണ്ട!!""
ഇങ്ങനെ എഐ (AI) ഉപയോഗിച്ച് ആളുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റിയ നിരവധി ചിത്രങ്ങളുടെ ഇതിനോടൊപ്പം എക്സിൽ (X) പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന 5 പ്രോപ്റ്റ് ഇതാ:
"Can you describe what my dog would look like as a human based on this photo and generate an image?”
“If my pet were human, what would they wear? Generate an image.”
“Based on this picture, describe my pet as a human character in a movie and generate an image.”
“Describe my pet as a human influencer and generate an image?”
“Describe my pet as a person in today’s world and generate an image.”
അതേസമയം, മിക്ക ആളുകളും ഈ പുതിയ ട്രെന്‍ഡിൽ അദ്ഭുതപ്പെട്ടപ്പോൾ, AI സൃഷ്ടിച്ച ചില ചിത്രങ്ങൾ യഥാർഥ ആളുകളെപ്പോലെ തോന്നിക്കുന്നതിൽ ചില ആളുകൾ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിനു താഴെ നിരവധി ആളുകൾ സമ്മിശ്ര പ്രതികരണങ്ങളുമായി എത്തി.
ഒരു വ്യക്തി എഴുതി, “ഇത് വളരെ രസകരമാണെന്ന് തോന്നുന്നു! എന്‍റെ നായക്കുട്ടിയെ ഒരു വ്യക്തിയായി കാണാൻ ഇനി കാത്തിരിക്കാനാവില്ല!”
മറ്റൊരാൾ എഴുതി, "ഈ ആശയം എനിക്കിഷ്ടമായി പക്ഷേ, ഞാൻ നേരെ വിപരീതമായി ഒരു മനുഷ്യ ചിത്രത്തിൽ നിന്ന് ഒരു മൃഗത്തെ സ്രഷ്ടിക്കാന്‍ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടും.”
മൂന്നാമൻ പറഞ്ഞു, “ഇത് നിങ്ങൾക്കായി ഞാൻ വിവർത്തനം ചെയ്യാം: നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക, ഒരു പുതിയ പരിശീലന ഡേറ്റ നൽകുക, ഇത്തരത്തിൽ ഓപ്പൺ എഐ (Open AI) തകർന്നു പോകാതിരിക്കാൻ കുറച്ച് സൗജന്യ ട്രെയിനിംഗ് ഡേറ്റ നൽകി സഹായിക്കൂ!!!