ഒരു പട്ടണത്തോളം വലുപ്പം, പച്ച നിറം; ഭൂമിക്കരികിലേക്ക് പാഞ്ഞടുക്കുന്ന വാൽനക്ഷത്രം

 
Tech

ഒരു പട്ടണത്തോളം വലുപ്പം, പച്ച നിറം; ഭൂമിക്കരികിലേക്ക് പാഞ്ഞടുക്കുന്ന വാൽനക്ഷത്രം

ഫെബ്രുവരി 17നുള്ളിൽ ധൂമകേതു ഭൂമിക്കരികിലൂടെ കടന്നുപോകും.

നീതു ചന്ദ്രൻ

വാഷിങ്ടൺ: ഭൂമിക്കരികിലൂടെ കടന്നു പോകാൻ ഒരുങ്ങി ഒരു ചെറു പട്ടണത്തോളം വലുപ്പവും പച്ചനിറവുമുള്ളൊരു വാൽനക്ഷത്രം. അന്യഗ്ര പേടകം എന്നു വിശേഷിപ്പിക്കപ്പെട്ട 31/ അറ്റ്ലസ് എന്ന ധൂമകേതു സൗരയൂഥത്തിനു പുറത്തേക്കു പോയതു പോലെ പുതിയ ധൂമകേതുവും സൗരയൂഥത്തിനു പുറത്തേക്കു പോയെക്കുമെന്നാണ് ബഹിരാകാശ ഗവേഷകരുടെ നിഗമനം. സി/2024ഇ1 എന്നാണ് പുതിയ ധൂമകേതുവിന് നൽകിയിരിക്കുന്ന പേര്.

2024 മാർച്ചിൽ പോളിഷ് ഗവേഷകനായ കാക്പെർ വീർഷോസാണ് ഈ 4.0 അടി (1.5 മീറ്റർ) വലുപ്പമുള്ള ധൂമകേതുവിനെ കണ്ടെത്തിയത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിട്ടു കൊണ്ടാണ് ധൂമകേതു സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. ഫെബ്രുവരി 17നുള്ളിൽ ധൂമകേതു ഭൂമിക്കരികിലൂടെ കടന്നുപോകും. ഭൂമിയിൽ നിന്നും 94 മില്യൺ മൈൽ അകലെ അതായത് ഏകദേശം ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള അത്രയും അകലത്തിൽ തന്നെയായിരിക്കും ധൂമകേതുവിന്‍റെ സഞ്ചാരപഥം.

നൂറ്റാണ്ടുകൾ കഴിഞ്ഞാലേ ധൂമകേതുവിനെ സൗരയൂഥത്തിന് പുറത്തേക്ക് പോകാൻ കഴിയൂ എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സാധാരണ ധൂമകേതുക്കളേക്കാൾ തെളിച്ചമുണ്ട് വീർഷോസ് ധൂമകേതുവിന്. അതിൽ നിന്ന് പുറത്തു വരുന്ന വാതകങ്ങളും പൊടിയും ചേർന്ന് വലിയൊരു വാൽ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മനുഷ്യർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ധൂമകേതുവിനെ കാണാൻ സാധിക്കില്ല. ടെലിസ്കോപ്പ് അല്ലെങ്കിൽ സ്റ്റാർഗേസി‌ങ് ബൈനോക്കുലറുകൾ ഉപയോഗിച്ചേ ധൂമകേതുവിനെ കാണാൻ സാധിക്കൂ.

'വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായി'; വിമർശനവുമായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് കനത്ത മഴ വരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോലി- ഗംഭീർ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ‍? പ്രതികരിച്ച് ബാറ്റിങ് കോച്ച്

വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': എസ്ഐടി റിപ്പോർട്ട് ഡിജിപി പരിശോധിക്കുന്നു