ഭൂമിക്കരികിലേക്ക് പാഞ്ഞടുക്കുന്നു 'ഐഫൽ' ടവറിനോളം ഉയരമുള്ള ഛിന്നഗ്രഹം!

 
Tech

ഭൂമിക്കരികിലേക്ക് പാഞ്ഞടുക്കുന്നു 'ഐഫൽ' ടവറിനോളം ഉയരമുള്ള ഛിന്നഗ്രഹം!

ഭൂമിയുടെ ഭ്രമണപഥത്തിനു കുറുകെ കടന്നു പോകുന്ന അപ്പോളോ കുടുംബത്തിൽ പെട്ട ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലുള്ളതാണിത്.

നീതു ചന്ദ്രൻ

ഭൂമിക്ക് തൊട്ടരികിലേക്ക് ഐഫൽ ടവറിനോളം ഉയരമുള്ളൊരു ഛിന്നഗ്രഹം പാഞ്ഞു വരുന്നതായി നാസ. മേയ് 24ന് ( ശനിയാഴ്ച) ഇന്ത്യന് സമയം വൈകിട്ട് 4.07 ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകും. മണിക്കൂറിൽ 30,060 കിലോമീറ്റർ വേഗത്തിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഭൂമിയിൽ പതിക്കാൻ ഇടയില്ലെങ്കിലും ഗവേഷകർ അൽപ്പം ആശങ്കയോടെയാണ് ഛിന്നഗ്രഹത്തെ വീക്ഷിക്കുന്നത്. 387746 (2003 എംഎച്ച്4) എന്നാണ് ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. 335 മീറ്ററാണ് വീതി. അതായത് ഏകദേശം 1,100 അടിയോളം.

ഭൂമിയുടെ ഭ്രമണപഥത്തിനു കുറുകെ കടന്നു പോകുന്ന അപ്പോളോ കുടുംബത്തിൽ പെട്ട ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലുള്ളതാണിത്. അതു കൊണ്ടു തന്നെ അപകടസാധ്യതയുള്ളവയായാണ് ഇവയെ കണക്കാക്കുന്നത്. 140 മീറ്ററിൽ അധികം വലുപ്പമുള്ള അപ്പോളോ ഛിന്നഗ്രഹങ്ങളെല്ലാം ഭൂമിയിൽ നിന്ന് 7.5 മില്യൺ കിലോമീറ്റർ അടുത്തു കൂടിയാണ് കടന്നു പോകാറുള്ളത്.

ഇത്തവണ 6.68 മില്യൺ കിലോമീറ്റർ അടുത്തു കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുക. കേൾക്കുമ്പോൾ വലിയ ദൂരമുണ്ടെന്നു തോന്നുമെങ്കിലും ഭൂമിക്ക് അപകടമുണ്ടാകുന്നത്ര അടുത്തു കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുകയെന്ന് ബഹിരാകാശ ഗവേഷകർ പറയുന്നു.

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

അരൂർ - ഇടപ്പള്ളി ആകാശപാത യാഥാർഥ്യത്തിലേക്ക്

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്