വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ ഫ്ലോട്ടിങ് സോളാർ പദ്ധതി

 
Tech

വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ ഫ്ലോട്ടിങ് സോളാർ പദ്ധതി

ജലാശയങ്ങളുടെ ഉപരിതലം മാത്രം ഉപയോഗിക്കുന്നതിനാൽ വൻതോതിലുള്ള ഭൂമി ഉപയോഗം ഒഴിവാക്കുകയും ജലാശയങ്ങളുടെ സ്വാഭാവിക തണുപ്പ് വഴി കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.

Thiruvananthapuram Bureau

തിരുവനന്തപുരം: അഷ്ടമുടി കായലിനോടു ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) 64 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി സ്ഥാപിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും പരിശോധനകളും പൂർത്തിയായി, പ്രധാന വിതരണ കരാറുകൾ ഉറപ്പിച്ചുകഴിഞ്ഞു. ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

പുനരുപയോഗ ഊർജ മേഖലയിൽ വളർന്നുവരുന്ന പ്രധാന മേഖലയാണ് ഫ്ലോട്ടിങ് സോളാർ പദ്ധതികൾ. ജലാശയങ്ങളുടെ ഉപരിതലം മാത്രം ഉപയോഗിക്കുന്നതിനാൽ വൻതോതിലുള്ള ഭൂമി ഉപയോഗം ഒഴിവാക്കുകയും ജലാശയങ്ങളുടെ സ്വാഭാവിക തണുപ്പ് വഴി കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. ബാഷ്പീകരണം കുറയ്ക്കുക, സിസ്റ്റത്തിന്‍റെ ആയുസ് വർധിപ്പിക്കുക, പരിസ്ഥിതി സന്തുലനം തടസപ്പെടുത്താതെ ജലാശയങ്ങളുടെ ഇരട്ട ഉപയോഗം സാധ്യമാക്കുക എന്നിവയാണ് ഇതിന്‍റെ മറ്റു നേട്ടങ്ങൾ.

അതേസമയം, ഇത്തരം പദ്ധതികൾക്ക് നൂതന എൻജിനീയറിങ്, പ്രത്യേക ആങ്കറിങ് സംവിധാനങ്ങൾ, കൃത്യമായ ഗ്രിഡ് സംയോജനം എന്നിവ ആവശ്യമാണ്. ഇത്തരം സാങ്കേതികമായി സങ്കീർണമായ പദ്ധതികൾ നടപ്പാക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ച സ്ഥാപനമാണ് അപ്പോളോ ഗ്രീൻ എനർജി.

വെസ്റ്റ് കല്ലട പദ്ധതി പരിസ്ഥിതി സൗഹൃദമായി പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുകയും ഭൂമിയുടെ ഉപയോഗം കുറച്ച് പ്രാദേശിക സമൂഹങ്ങൾക്ക് ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

ദക്ഷിണേന്ത്യയിൽ കൂടുതൽ ഫ്ലോട്ടിങ് സോളാർ പദ്ധതികൾ ഏറ്റെടുക്കാനും കമ്പനി പദ്ധതിയിടുന്നു. സൗരോർജം, കാറ്റ്, ഹൈബ്രിഡ് പദ്ധതികൾക്കു പുറമേ, സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലും കമ്പനി സജീവമായി പ്രവർത്തിക്കുന്നു. ''ഫ്ലോട്ടിങ് സോളാർ വെറും ഊർജോത്പാദനം മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങൾ പുരോഗതിക്കും സമൂഹത്തിനും എങ്ങനെ ഉപയോഗപ്രദമാകും എന്നതിന്‍റെ പുനർചിന്തനം കൂടിയാണ്'', അപ്പോളോ ഗ്രീൻ എനർജി സിഇഒ സഞ്ജയ് ഗുപ്ത പറഞ്ഞു.

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി