ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഇനി മ്യൂസിക്കും ചേർക്കാം 
Tech

ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഇനി മ്യൂസിക്കും ചേർക്കാം; പുതിയ ഫീച്ചർ പരിചയപ്പെടാം

30 സെക്കൻഡ് നീണ്ടു നിൽക്കുന്ന ക്ലിപ് ആണ് ഉൾപ്പെടുത്താനാകുക

ഇൻസ്റ്റഗ്രാമിൽ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് മെറ്റാ. നിങ്ങളുടെ പ്രൊഫൈലിൽ ഇനി ഇനി സംഗീതവും ചേർക്കാമെന്നതാണ് പുതിയ ഫീച്ചർ. നിങ്ങൾക്കിഷ്ടമുള്ള പാട്ട് നിങ്ങളുടെ പ്രൊഫൈലിൽ ഡിസ്പ്ലേ ചെയ്യും. 30 സെക്കൻഡ് നീണ്ടു നിൽക്കുന്ന ക്ലിപ് ആണ് ഉൾപ്പെടുത്താനാകുക. പ്ലേ ബട്ടൻ അമർത്തിയാൽ മ്യൂസിക് പ്ലേ ചെയ്തു തുടങ്ങും.

ഇതിനു മുൻപ് പാട്ടുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകൾ ഇൻസ്റ്റ അവതരിപ്പിച്ചിരുന്നു.

എങ്ങനെ പ്രൊഫൈലിൽ മ്യൂസിക് ചേർക്കാമെന്ന് നോക്കാം.

  • ഇൻസ്റ്റഗ്രാം ആപ്പ് ഫോണിൽ ഓപ്പൺ ചെയ്യുക

  • പ്രൊഫൈൽ വ്യൂയിലേക്കു പോകുക.

  • പ്രൊഫൈൽ ടാബിലെ എഡിറ്റ് പ്രൊഫൈൽ ക്ലിക് ചെയ്താൽ ആഡ് മ്യൂസിക് ടു യുവർ പ്രൊഫൈൽ എന്ന ടാബ് കാണാൻ സാധിക്കും

  • നിങ്ങൾക്ക് പ്രിയപ്പെട്ട പാട്ട് ഫോർ യു സെക്ഷനിൽ നിന്ന് ബ്രൗസ് ചെയ്യാൻ സാഘിക്കും

  • പാട്ട് സെലക്റ്റ് ചെയ്തത് അപ് ചെയ്താൽ അതു പിന്നീട് നിങ്ങളുടെ പ്രൊഫൈലിൽ ഡിസ്പ്ലേ ആകും.

കെ.ജെ. ഷൈനിനെതിരേയുളള അപവാദം സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്: വി.ഡി. സതീശൻ

സ്വകാര‍്യ സന്ദർശനം; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു