.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ട്വിറ്ററിനോടു മത്സരിക്കാൻ ഇൻസ്റ്റഗ്രാം പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം തുടങ്ങുന്നു. ഇൻസ്റ്റഗ്രാം അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ആപ്ലിക്കേഷനായിരിക്കും ഇതെന്നാണ് വിവരം.
മെറ്റയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് തന്‍റെ ജീവനക്കാരെ കാണിച്ച ആപ്ലിക്കേഷന്‍റെ സ്ക്രീൻഷോട്ടാണ് ലീക്കായി പുറത്തുവന്നിരിക്കുന്നത്. പ്രോജക്റ്റ് 92 എന്ന പേരിൽ സ്ഥാപനത്തിനുള്ളിൽ അറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോം ത്രെഡ്സ് എന്ന പേരിലായിരിക്കും ലോഞ്ച് ചെയ്യുന്നതെന്നാണ് വിവരം.
വിശ്വസിക്കാവുന്നതും 'വിവേകപൂർവം' കൈകാര്യം ചെയ്യുന്നതുമായ ഒരു മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷന്‍റെ ആവശ്യകത പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയെന്ന് കോക്സ് പറഞ്ഞതായാണ് റിപ്പോർട്ട്. ഇലോൺ മസ്ക് ട്വിറ്ററിനെ കൈകാര്യം ചെയ്യുന്ന രീതിയെ പരിഹസിക്കുകയാണ് ഇതുവഴി.
ജനുവരിയിൽ തന്നെ ഇതിനുള്ള കോഡിങ് ആരംഭിച്ചിരുന്നു. എത്രയും വേഗം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചന നൽകി.