Tech

2,599 രൂപയ്ക്ക് സ്മാർട്ട്ഫോൺ: ജിയോഫോൺ പ്രൈമ

2.4 ഇഞ്ച് ഡിസ്പ്ലേ; യുട്യൂബ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, വീഡിയോ കോൾ, യുപിഐ സൗകര്യം.

ജിയോഫോൺ പ്രൈമ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ.ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ്, ആമസോൺ (Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

യുട്യൂബ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്‍റ് എന്നിവ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. Kai-OS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാർട്ട് ഫീച്ചർ ഫോണാണ് ജിയോഫോൺ പ്രൈമ. വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റൽ ക്യാമറകളും ഉണ്ട്.

ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവൻ എന്നീ വിനോദ ആപ്പുകൾ ഇതിലുണ്ടാകും. ജിയോ പേ വഴിയുള്ള യുപിഐ പേയ്‌മെന്‍റ് ചെയ്യാം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്