മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി; 20 പേരെ പിരിച്ച് വിട്ടു, ഇനിയും പിരിച്ചു വിടുമെന്ന് മെറ്റ

 
Tech

മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി; 20 പേരെ പിരിച്ച് വിട്ടു, ഇനിയും പിരിച്ചു വിടുമെന്ന് മെറ്റ

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാർക് സക്കർബർഗ്.

സാൻ ഫ്രാൻസിസ്കോ: മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 20 ജീവനക്കാരെ പിരിച്ച് വിട്ട് മെറ്റ. കമ്പനിക്കുള്ളിലെ വിവരങ്ങൾ പുറത്തു വിടരുതെന്ന് ജോലിയിൽ ചേരുന്ന സമയം മുതൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതാി മെറ്റ വക്താവ് പറയുന്നു. അടുത്തിടെ നടത്തിയ ഒരു പരിശോധനയിലാണ് 20 ജീവനക്കാർ കമ്പനിയുടെ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി കണ്ടെത്തിയത്.

അതു കൊണ്ടാണ് അവരെ പിരിച്ചു വിട്ടതെന്നും ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന നിരവധി പേർ ഇനിയുമുണ്ടെന്നാണ് കരുതുന്നതെന്നും മെറ്റ വക്താവ് പറയുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാർക് സക്കർബർഗ്.

2021ൽ യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഫെയ്സ്ബുക്ക് ട്രംപിനെ പുറത്താക്കിയിരുന്നു. പിന്നീട് 2023ൽ അദ്ദേഹത്തിന്‍റെ അക്കൗണ്ട് പുനസ്ഥാപിച്ചു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം