.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ചാംപ്യന്‍ സീരീസില്‍ പുതിയ ഫോണും ടാബ്ലെറ്റും പുറത്തിറക്കി റിയല്‍മി. സി53 സ്മാര്‍ട്ട്ഫോൺ, പാഡ് 2 എന്നിവയാണ് റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങള്‍.
അത്യാധുനിക ഫീച്ചറുകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, ശക്തമായ പ്രകടനം തുടങ്ങിയവ ഉപകരണങ്ങളുടെ സവിശേഷതയാണ്. 108എംപി അള്‍ട്രാ ക്ലിയര്‍ ക്യാമറ സജ്ജീകരിച്ചിരിക്കുന്ന ഈ വിഭാഗത്തിലെ ആദ്യത്തേതും ഏകവുമായ സ്മാര്‍ട്ട്ഫോണാണ് റിയല്‍മി സി 53. സി53ക്ക് 9,999 രൂപയും പാഡ് 2ന് 19,999 രൂപ മുതലുമാണ് വില.
റിയല്‍മി സി53ക്ക് 12 ജിബി ഡൈനാമിക് റാമാണുള്ളത്. 90 ഹെര്‍ട്സ് ഡിസ്പ്ലേയുള്ള 7.99 എംഎം അള്‍ട്രാ സ്ലിം ഷൈനി ചാംപ്യന്‍ ഡിസൈനാണ് ഫോണിന്റേത്. 18വാട്ട് സൂപര്‍വൂക് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5000എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ യുനിസോക് ടി612 ഒക്റ്റാ കോര്‍ ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്നു. ചാംപ്യന്‍ ഗോള്‍ഡ്, ചാംപ്യന്‍ ബ്ലാക്ക് നിറങ്ങളിലുള്ള റിയല്‍മി സി53ന് രണ്ട് ഇനങ്ങളാണുള്ളത്- 4ജി ബി + 128 ജി ബി- വില 9,999 രൂപ, 6 ജിബി + 64 ജിബി- വില 10,999 രൂപ.
120ഹെര്‍ട്സ്, 2കെ ഡിസ്പ്ലേ ഫീച്ചര്‍ ചെയ്യുന്ന ആദ്യത്തെ ടാബ്ലെറ്റാണ് റിയല്‍മി പാട് 2. 11.5 ഇഞ്ച് അള്‍ട്രാ ലാര്‍ജ് സ്ക്രീന്‍, റിയല്‍മി യുഐ 4.0, ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 256 ജിബി വലിയ മെമ്മറിയും ഇതിന്റെ സവിശേഷതയാണ്. ഇന്സ്പിരേഷന് ഗ്രീന്‍, ഇമാജിനേഷന് ഗ്രേ നിറങ്ങളില്‍ പാഡ്2 ലഭ്യമാണ്. 6ജി ബി+ 128ജിബിക്ക് 9,999 രൂപയും 8ജി ബി+ 256 ജിബിക്ക് 22,999 രൂപയുമാണ് വില.
റിയല്‍മി സി 53ന്റെ ആദ്യ വില്‍പ്പന 26ന് ഉച്ചയ്ക്ക് 12 മണി മുതല്‍ റിയല്‍മി.കോം, ഫ്ളിപ് കാര്‍ട്ട്, മെയിന്‍ലൈന്‍ ചാനലുകള്‍ എന്നിവയില്‍ തത്സമയമുണ്ടാകും. ഈ വില്‍പ്പനയ്ക്കിടെ റിയല്‍മി സി 53 68ജി ബി + 64 8ജി ബി വേരിയന്റില്‍ ഉപയോക്താക്കള്‍ക്ക് 1000 രൂപ വരെ കിഴിവുകള്‍ നേടാനുള്ള അവസരവും ലഭിക്കും.