കൃത്യത കൃഷി: ഡോ. വർഗീസ് വൈദ്യന്‍റെ ഗവേഷക സംഘത്തിന് നിർണായക നേട്ടം
ന്യൂയോർക്ക്: കൃത്യത കൃഷി രീതിയിൽ സൈബർ സെക്യൂരിറ്റിയുടെ പുതിയ അറിവുകൾ സങ്കരിപ്പിച്ച് ടക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും (ഡിഎസ് യു) സൗത്ത് ടക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും (എസ് ഡിഎസ് യു) നടത്തുന്ന ഗവേഷണത്തിൽ ഡോ.വർഗീസ് വൈദ്യന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന് നിർണായക നേട്ടം. ഡിഎസ് യുവിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് അദ്ദേഹം.
ലാസ് വേഗസിൽ ജനുവരിയിൽ നടന്ന 15ാമത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയേഴ്സ്(ഐഇഇഇ), വാർഷിക കംപ്യൂട്ടിങ് ആന്‍ഡ് കമ്യൂണിക്കേഷൻ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധം " എ നോവൽ അപ്രോച്ച് ടു ക്വാണ്ടം റസിസ്റ്റന്‍റ് സെലക്റ്റീവ് എൻക്രിപ്ഷൻ ഫൊർ അഗ്രിക്കൾച്ചറൽ സെൻസേഴ്സ് വിത്ത് ലിമിറ്റഡ് റിസോഴ്സസ്' ടോപ്പ് പേപ്പർ ആയി അംഗീകരിച്ച് ആദരിച്ചു.ആദിത്യ ജഗതാ, അക്ഷയ കപ്പാല, മഹേഷ് കമെപല്ലി, എറിക് യോക്യാം, ഡോ.യോങ് വാങ്, ഡോ.ഗുരുവൻ കോമേർഡ് എന്നിവരായിരുന്നു മറ്റു ഗവേഷണ സംഘാംഗങ്ങൾ.