മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്ന റോബോട്ട്! പുതിയ ഗവേഷണവുമായി ചൈന

 
Tech

മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്ന റോബോട്ട്! പുതിയ ഗവേഷണവുമായി ചൈന

ഗ്വാങ്സോയിലെ കൈവ ടെക്നോളജി ഡോ. ഴാങ് ക്വിഫെങ്ങിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്.

ബീജിങ്: മനുഷ്യക്കുഞ്ഞിന് ജന്മം നൽകാൻ കഴിവുള്ള റോബോട്ടുകളെ വികസിപ്പിക്കാൻ ശ്രമിച്ച് ചൈന. ഗർഭധാരണത്തിന്‍റെ ആദ്യം മുതൽ അവസാനം വരെയുള്ള പ്രക്രിയകൾ അനുകരിക്കാൻ കഴിയുന്ന ജെസ്റ്റേഷൻ റോബോട്ടുകളെയാണ് ചൈന വികസിപ്പിക്കാൻ ശ്രമിക്കുന്നത്. കൃത്രിമായി നിർമിക്കുന്ന ഗർഭപാത്രത്തിൽ ഭ്രൂണത്തെ നിക്ഷേപിച്ച് അതിലേക്ക് പുറത്തു നിന്ന് ട്യൂബുകൾ വഴി പോഷകങ്ങൾ നൽകാനാണ് ശ്രമം. എന്നാൽ ബീജവും അണ്ഡവും സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഗവേഷകർ പുറത്തു വിട്ടിട്ടില്ല.

ഗ്വാങ്സോയിലെ കൈവ ടെക്നോളജി ഡോ. ഴാങ് ക്വിഫെങ്ങിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്. സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കിൽ യൂണിവേഴ്സിറഅറിയിലെ ഗവേഷകനാണ് ഡോ.ഴാങ്.

ഗവേഷണം വിജയിച്ചാൽ വന്ധ്യത മൂലം ബുദ്ധിമുട്ടിന്ന ദമ്പതികൾക്ക് സഹായകരമാകും. നിലവിൽ ഗവേഷണം അതിന്‍റെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ഴാങ് പറയുന്നു. 2026ൽ റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് ലോഞ്ച് ചെയ്യും. 100,000 യുവാൻ (1227116 രൂപ)ആണ് ചെലവ്.

പുതിയ ഗവേഷണം ആഗോള തലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഭ്രൂണവും മാതാവും തമ്മിലുള്ള ബന്ധം, അണഅഡം, ബീജം എന്നിവയുടെ സ്രോതസ് തുടങ്ങി ഒട്ടനവധി ധാർമികപ്രശ്നങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു