ജോൺ സ്നോയുടെ പ്രിയപ്പെട്ട ഡയർ വൂൾഫിനെ പുനർജനിപ്പിച്ച് ശാസ്ത്രം

 
Tech

ജോൺ സ്നോയുടെ പ്രിയപ്പെട്ട ഡയർ വൂൾഫിനെ പുനർജനിപ്പിച്ച് ശാസ്ത്രം | Video

പതിമൂന്നായിരം വർഷം പഴക്കമുള്ള ഡയർ വൂൾഫിന്‍റെ ഫോസിലിൽ നിന്ന് ഡിഎൻഎ എടുത്ത് പരിശോധിച്ചാണ് ഇവയുടെ സ്വഭാവത്തെക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത്.

വാഷിങ്ടൺ: ഗെയിം ഒഫ് ത്രോൺസ് ആരാധകർക്ക് മറക്കാനാകാത്തവയാണ് ഡയർ വോൾഫുകൾ. ജോൺ സ്നോയുടെയും സ്റ്റാർക് ഹൗസിന്‍റെയും പ്രിയപ്പെട്ട വെളുത്ത രോമങ്ങളോടു കൂടിയ കൂറ്റൻ നായ. പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ച് ഇല്ലാതായവയാണ് ഡയർ വൂൾഫുകൾ. ഇപ്പോഴിതാ അവയോടു സാമ്യമുള്ള 3 വൂൾഫുകളെ ജനറ്റിക് എൻജിനീയറിങ് വഴി പുനർജനിപ്പിച്ചിരിക്കുകയാണ് കൊളോസ്സൽ ബയോസയൻസിലെ ഗവേഷകർ.

മൂന്നു മുതൽ ആറു മാസം വരെ പ്രായമുള്ള വൂൾഫുകൾക്ക് 80 പൗണ്ടാണ് ഭാരം. വെളുത്ത നീണ്ട രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. 140 പൗണ്ട് വരെ ഭാരം ഇവയ്ക്കുണ്ടായേക്കാം. പൂർണമായും ഡയർ വൂൾഫുകളെ പുനർനിർമിക്കുക എന്നത് സാധ്യമല്ല. അവയോട് സാമ്യമുള്ളവയെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ബയോളജിസ്റ്റ് വിൻസന്‍റ് ലിഞ്ച് പറയുന്നു. പതിമൂന്നായിരം വർഷം പഴക്കമുള്ള ഡയർ വൂൾഫിന്‍റെ ഫോസിലിൽ നിന്ന് ഡിഎൻഎ എടുത്ത് പരിശോധിച്ചാണ് ഇവയുടെ സ്വഭാവത്തെക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത്.

പിന്നീട് നിലവിലുള്ള ഗ്രേ വൂൾഫിൽ നിന്ന് രക്തകോശങ്ങൾ എടുത്ത് സിആർഐഎസ്പിആർ വഴി 20 തരത്തിൽ ജനിതകമായി മാറ്റം വരുത്തിയെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ബേത് ഷപീരോ പറയുന്നു. പിന്നീട് ഒരു വളർത്തു നായുടെ അണ്ഡത്തിലേക്ക് ഇവ സ്ഥാപിച്ചതിനു ശേഷം എംബ്രിയോ മറ്റൊരു നായുടെ ഉള്ളിൽ നിക്ഷേപിച്ചു. പിന്നീട് 62 ദിവസങ്ങൾക്കു ശേഷമാണ് ഡയർ വോൾഫിനോടു സമാനമായ കുഞ്ഞുങ്ങൾ പിറന്നത്.

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്

എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ

അതിതീവ്ര മഴ; 3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി