sony india 
Tech

സോണി ഇന്ത്യ അള്‍ട്ട് പവര്‍ സൗണ്ട് സീരീസ് അവതരിപ്പിച്ചു

സംഗീത പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ സ്പീക്കറുകള്‍ ആഴത്തിലുള്ളതും വ്യക്തവുമായ ശബ്ദം നല്കും

Renjith Krishna

കൊച്ചി: സോണി ഇന്ത്യ വയര്‍ലെസ് സ്പീക്കറുകളുടെയും നോയ്സ്ക്യാന്‍സലിങ് ഹെഡ്ഫോണുകളുടെയും പുതിയ സീരീസായ അള്‍ട്ട് പവര്‍ സൗണ്ട് വിപണിയില്‍ അവതരിപ്പിച്ചു. സംഗീത പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ സ്പീക്കറുകള്‍ ആഴത്തിലുള്ളതും വ്യക്തവുമായ ശബ്ദം നല്കും. വയര്‍ലെസ് സ്പീക്കറുകളായ അള്‍ട്ട് ടവര്‍ 10,അള്‍ട്ട് ഫീല്‍ഡ് 7, അള്‍ട്ട് ഫീല്‍ഡ് 1, വയര്‍ലെസ് നോയ്സ് ക്യാന്‍സലിങ് ഹെഡ്ഫോണായ അള്‍ട്ട് വെയര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ അള്‍ട്ട് പവര്‍ സൗണ്ട് സീരീസ്. അള്‍ട്ട് ബട്ടണ്‍ ഉള്‍പ്പെടുന്നതാണ് സീരീസിലെ എല്ലാ മോഡലുകളും.

അള്‍ട്ട് ടവര്‍ 10 89,999 രൂപയ്ക്കും, അള്‍ട്ട് ഫീല്‍ഡ് 7 39,990 രൂപയ്ക്കും കറുപ്പ് നിറത്തില്‍ ലഭിക്കും. അള്‍ട്ട് ഫീല്‍ഡ് 1 കറുപ്പ്, വെള്ള, ഓറഞ്ച്, ഫോറസ്റ്റ് ഗ്രേ നിറങ്ങളില്‍ 10,999 രൂപയ്ക്ക് ലഭിക്കും. കറുപ്പ്, വെള്ള, ഫോറസ്റ്റ് ഗ്രേ നിറങ്ങളില്‍ വരുന്ന വയര്‍ലെസ് നോയ്സ് ക്യാന്‍സലിങ് ഹെഡ്ഫോണായ അള്‍ട്ട് വെയറിന് 16,990 രൂപയാണ് വില. ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ഷോപ്പുകളില്‍ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അള്‍ട്ട് ടവര്‍ 10 വാങ്ങുമ്പോള്‍ 6,000 രൂപയും, അള്‍ട്ട് ഫീല്‍ഡ് 7 വാങ്ങുമ്പോള്‍ 3,000 രൂപയുമാണ് ക്യാഷ്ബാക്ക് ലഭിക്കുക.

പുതിയ അള്‍ട്ട് പവര്‍ സൗണ്ട് സീരീസ് ഉത്പന്നങ്ങള്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍ ഇന്ത്യയിലെ ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലൂടെ 2024 മെയ് 27 മുതല്‍ ലഭ്യമാണ്.

'ഞാൻ ഭക്തനായെന്നു പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം'; കൊടുങ്ങല്ലൂർ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പി. ജയരാജൻ

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്