Tech

സോണി ഇന്ത്യയുടെ പുതിയ കാര്‍ എവി റിസീവര്‍ എക്സ്എവി-എഎക്സ്8500; വില?

സുഖപ്രദമായ കാഴ്ചാനുഭവം സാധ്യമാക്കുന്നതാണ് എക്സ്എവി-എഎക്സ്8500ലെ എച്ച്ഡിഎംഐ കണക്റ്റിവിറ്റി

Renjith Krishna

കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ കാര്‍ എവി റിസീവറുകളുടെ നിരയിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ കൂടി പ്രഖ്യാപിച്ചു.എക്സ്എവി-എഎക്സ്8500 മോഡലാണ് പുതുതായി അവതരിപ്പിച്ചത്. ഉപയോക്താവിന് നിരവധി ഇഷ്ടാനുസൃതമാക്കാവുന്ന ഫീച്ചറുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ഓഡിയോ-വീഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ എക്സ്എവി-എഎക്സ്8500.

വിടവില്ലാത്ത ആന്‍റിഗ്ലെയര്‍ ഡിസ്പ്ലേയോടു കൂടിയ ഹൈഡെഫനിഷന്‍ കപ്പാസിറ്റീവ് 10.1 ഇഞ്ച് ടച്ച് സ്ക്രീനാണ് എക്സ്എവിഎഎക്സ്8500ന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാം. സുഖപ്രദമായ കാഴ്ചാനുഭവം സാധ്യമാക്കുന്നതാണ് എക്സ്എവി-എഎക്സ്8500ലെ എച്ച്ഡിഎംഐ കണക്റ്റിവിറ്റി.

ഓരോ യാത്രയ്ക്കും അനുയോജ്യമായ തരത്തില്‍ കാഴ്ചാ ആംഗിള്‍ എളുപ്പത്തില്‍ ക്രമീകരിക്കാനും സാധിക്കും. സൗണ്ട് കസ്റ്റമൈസ് ചെയ്യാനുള്ള നിരവധി ഓപ്ഷനുകളും എക്സ്എവി-എഎക്സ്8500 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച ശബ്ദ നിലവാര അനുഭവത്തിനായി എല്‍ഡിഎസി സാങ്കേതിവിദ്യയും പുതിയ എവി റിസീവറില്‍ സജജീകരിച്ചിട്ടുണ്ട്. രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, പരിസ്ഥിതി മനസില്‍ കണ്ടാണ് എക്സ്എവി-എഎക്സ്8500ന്‍റെ രൂപകല്പന.

സോണിയുടെ ക്വിക്ക് വേക്ക് അപ്പ് ഫീച്ചര്‍, 3-ക്യാമറ ട്രിഗര്‍ ഇന്‍പുട്ട്സ്, യുഎസ്ബി ടൈപ്പ് സിയുമായുള്ള അനുരൂപത, 3-പ്രീ ഔട്ട് ടെര്‍മിനല്‍സ്, ലളിതമായ ബട്ടണ്‍ കണ്ട്രോള്‍സ്, കസ്റ്റമൈസ് ചെയ്യാവുന്ന വാള്‍പേപ്പര്‍, സിംഗിള്‍-ഡിഐഎന്‍ ചേസിസ് തുടങ്ങിയ അധിക സവിശേഷതകളുമുണ്ട്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത പ്രീമിയം കാര്‍ ഡീലര്‍മാരില്‍ നിന്ന് സോണി എക്സ്എവി-എഎക്സ്8500 ലഭ്യമാണ്.. 99,990 രൂപയാണ് വില.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി