'സ്വാൻ25എഫ്' വാൽനക്ഷത്രത്തിന്‍റെ ചിത്രം പകർത്തി; സ്ഥിരീകരണത്തിന് കാതോർത്ത് യു എ ഇ

 
Tech

'സ്വാൻ25എഫ്' വാൽനക്ഷത്രത്തിന്‍റെ ചിത്രം പകർത്തി; സ്ഥിരീകരണത്തിന് കാതോർത്ത് യു എ ഇ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വാൽനക്ഷത്രത്തിന് ഇതു വരെ സ്ഥിരമായ പേരോ നമ്പറോ നൽകിയിട്ടില്ല.

അബുദാബി: യു എ ഇ യിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം കണ്ടെത്തിയ വാൽനക്ഷത്രത്തിന്‍റെ ആഗോള സ്ഥിരീകരണത്തിന് കാതോർത്ത് യു എ ഇ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാന നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം 'സ്വാൻ25എഫ്' എന്ന വാൽനക്ഷത്രത്തിന്‍റെ ചിത്രങ്ങൾ പകർത്തി. അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം നടത്തിയ നിരീക്ഷണങ്ങൾ വാൽ നക്ഷത്രത്തിന്‍റെ ഭ്രമണപഥം കൃത്യമായി നിർണയിക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന വാൽനക്ഷത്രത്തിന്‍റെ സ്ഥാനം കൃത്യമായി നിർണയിക്കാനുള്ള നിരീക്ഷണങ്ങളാണ് ഇപ്പോൾ നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വാൽനക്ഷത്രത്തിന് ഇതു വരെ സ്ഥിരമായ പേരോ നമ്പറോ നൽകിയിട്ടില്ല.

അബുദാബി ജ്യോതിശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനിലേക്ക് അയക്കുകയും അവയെ നിരീക്ഷണ ഡാറ്റാബേസിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വാൽനക്ഷത്രത്തിന്‍റെ നിലവിലെ തെളിച്ചം 12-ാമത്തെ മാഗ്നിറ്റ്യൂഡാണ്. അതായത്, ഒരു ദൂരദർശിനിയിലൂടെ മാത്രമേ ഇതിനെ കാണാൻ കഴിയൂ. ധൂമ കേതുവിന്‍റെ ദ്രുത ചലനം കാരണം ചുറ്റുമുള്ള നക്ഷത്രങ്ങൾ വരകളായി കാണപ്പെടുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നതനുസരിച്ച്, ഈ ചിത്രത്തിന് 8 മിനിറ്റ് ദൈർഘ്യമുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു