മണിക്കൂറുകൾക്കുള്ളിൽ ഭൂമിക്കരികിലേക്ക് എത്തുന്നത് രണ്ടു വലിയ ഛിന്നഗ്രഹങ്ങൾ. 2025 എഒ2, 2024 വൈഎഫ്2 എന്നീ രണ്ട് ഛിന്നഗ്രഹങ്ങളാണ് വെള്ളിയാഴ്ച (ജനുവരി 17) വ്യത്യസ്ത സമയങ്ങളിലായി ഭൂമിക്കരികിലൂടെ കടന്നു പോകുക. 50 അടി വ്യാസവും ഒരു വീടിനോളം വലുപ്പവുമുള്ളതാണ് 2025 എഒ2 എന്ന ഛിന്നഗ്രഹം. മണിക്കൂറിൽ 37,043 കിലോമീറ്റർ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.17 നുള്ളിൽ ഈ ഉൽക്ക ഭൂമിക്കരികിലൂടെ കടന്നു പോകും.
ഭൂമിയിൽ നിന്നും 7,81,000 കിലോമീറ്റർ അകലത്തു കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുക. ഭൂമിയും ചന്ദ്രനും ആയുള്ള അകലത്തേക്കാൾ ഇരട്ടി വരുമിത്. അതു കൊണ്ട് തന്നെ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഭൂമിയെ കാര്യമായി ബാധിക്കില്ല
രണ്ടാമത്തെ ഛിന്നഗ്രഹമായ 2024 വൈഎഫ്2 താരതമ്യേന ചെറുതാണ്. 53 അടി വ്യാസമുള്ള ഈ ഉൽക്കയ്ക്കും ഒരു വീടിനോളം വലുപ്പം വരും. മണിക്കൂറിൽ 15,941 കിലോമീറ്റർ വേഗത്തിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.20നുള്ളിൽ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകും.