.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ്‌ടെക് കമ്പനിയായ സ്‌പേസ് 42ന്റെ തുറയ്യ 4 (ടി 4) വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്‌പേഷ്യൽ ഡാറ്റ, ജിയോസ്‌പേഷ്യൽ അനലൈറ്റിക്‌സ് എ.ഐ പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും, നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ (എൻടിഎൻ), സുരക്ഷിത കണക്റ്റിവിറ്റി സൊല്യൂഷനുകൾ എന്നിവ നൽകാൻ ശേഷിയുള്ള സ്പേസ് 42ന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം.
യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തുറയ്യ 4 ബഹിരാകാശത്തേക്ക് വിന്യസിച്ചതിനെത്തുടർന്ന്, ഉപഗ്രഹം അതിന്‍റെ ബിൽറ്റ്-ഇൻ ഇലക്ട്രിക്കൽ ത്രസ്റ്ററുകൾ ഇലക്ട്രിക്കൽ ഓർബിറ്റ് റൈസിങ്ങിനായി (ഇഒആർ) ജ്വലിപ്പിച്ചു.
ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ 44° കിഴക്കായി അതിന്‍റെ പ്രവർത്തന ഭൂസ്ഥിര പരിക്രമണ പഥത്തിൽ തുറയ്യ 4 എത്തുന്നതു വരെ ഈ പ്രക്രിയ നീണ്ടു നിൽക്കും.
ഏറ്റവും വലിയ എംഎസ്എസ് കമ്മ്യൂണിക്കേഷനുള്ള സാറ്റലൈറ്റുകളിൽ ഒന്നായതിനാൽ പ്രതിരോധം, സർക്കാർ സേവനങ്ങൾ, സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള ഉപയോഗങ്ങൾക്ക് ഇത് പര്യാപ്തമാകും.