Tech

ക്യാമറയിൽ നിന്നും എളുപ്പം വീഡിയോയിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ് ആപ്

ഏറെ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്സ് ആപ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി മാറ്റങ്ങളാണ് ഇപ്പോൾ വാട്സ് ആപ് നടത്തുന്നത്. ഇപ്പോഴിതാ ക്യാമറ ഉപയോഗം കുറച്ചുകൂടി എളുപ്പത്തിലാക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്.  ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ സംവിധാനം എത്തുന്നത്. 

നിലവിൽ ഉള്ള ക്യാമറയുടെ പരിഷ്ക്കരിച്ച രൂപമാണ് പുതിയതായി ഇറക്കുന്നത്. നിലവിൽ വാട്സ് ആപിൽ വീഡിയോ റെക്കോഡ് ചെയ്യണമെങ്കിൽ ക്യാമറ ഓപ്ഷനിൽ ലോങ് പ്രസ് ചെയ്യണം. ഇത് പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. ഇതിനു പകരമായി ക്യാമറയിൽ നിന്നും വീഡിയോയിലേക്കും തിരിച്ച് വീഡിയോയിൽ നിന്നും ക്യാമറയിലേക്കും ഒറ്റ സ്വിച്ചിൽ മാറാനാവുന്നതാണ് പുതിയ സംവിധാനം. 

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

മദ്യനയ അഴിമതിക്കേസ്: എഎപി പ്രതിപ്പട്ടികയിൽ ചേർക്കും

ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ...; കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി

കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ