Trending

സാമന്തയുടെ ‘സിക്സ് പാക്ക്'; കൈയ്യടിച്ച് ആരാധകർ (വീഡിയോ)

സാമന്ത ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വർക്കൗട്ട് ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.

തമിഴ് താരം സാമന്തയുടെ (samantha ruth prabhu ) വർക്കൗട്ട് വീഡിയോസ് എപ്പോഴും ആരാധകരുടെ സംസാരവിഷയമാണ്. ഇപ്പോൾ താരത്തിന്‍റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നു. താരത്തിന്‍റെ " സിക്സ് പാക്ക്" (six pack) ആണ് ചർച്ചാവിഷയം.

സാമന്ത ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വർക്കൗട്ട് (workout video) ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട് (viral). ഈ ഫോട്ടോയിൽ താരത്തിന്‍റെ " സിക്സ് പാക്ക്" വ്യക്തമാണ്. സാധരണ രീതിയിൽ നടന്മാരുടെ " സിക്സ് പാക്ക്" ചിത്രങ്ങൾ‌ ആഘോഷിക്കപ്പെടുന്ന സമയത്താണ് അവരെയും വെല്ലുന്ന ഫിറ്റ്നസിൽ താരത്തിന്‍റെ മാസ് ചിത്രം.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. "നിങ്ങളുടെ വർക്കൗട്ട് സമർപ്പണത്തിന് ഹാറ്റ്‌സ്‌ഓഫ് "; "ഈ ശീലം തുടർന്നാൽ ‘സിക്സ് പാക്ക് ആബ്എസ്’ ഉടൻ ഉണ്ടാകും" എന്നെല്ലാമാണ് കമന്‍റുകൾ. ചിത്രത്തിന് താഴെ സാമന്തയെ അഭിനന്ദിച്ചുകൊണ്ട് നടിമാരായ രാകുൽ പ്രീത് സിങും ശ്രേയ ശരണും എത്തി.

സാമന്തയുടെതായി 'ശാകുന്തളം'മാണ് ഇനി റിലീസിന് എത്താനുള്ളത്. ദുഷ്യന്തനായി മലയാളത്തിന്‍റെ യുവ നടന്‍ ദേവ് മോഹനാണ് എത്തുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14 നാണ് റിലീസ്

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി