kedarnath proposal viral video 
Trending

'വൈറൽ പ്രൊപ്പോസൽ'; കേദാർനാഥ് ക്ഷേത്രത്തിൽ മൊബൈൽ ഫോണിനും ക്യാമറകൾക്കും വിലക്ക്

ബദരിനാഥ് ക്ഷേത്രത്തിലും സമാന നീയമങ്ങൾ നടപ്പിലാക്കും

MV Desk

ഡെറാഢൂൺ: കേദാർനാഥ് ക്ഷേത്രത്തിലും പരിസതരത്തും മൊബൈൽ ഫോൺ, ക്യാമറ എന്നിവ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. അടുത്തിടെ ക്ഷേത്രത്തിനു മുന്‍പിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് ഈ പുതിയ നടപടി.

ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കരുത്ത് എന്നെഴുതിയ ബോർഡുകൾ ഇതിനോടകം സ്ഥാപിച്ചു. "ക്ഷേത്രത്തിനകത്ത് ഫോട്ടോഗ്രഫി വീഡിയോഗ്രഫി കർശനമായി നിരോധിച്ചു, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്, ദർശനത്തിന് എത്തുന്നവർ മാന്യമായ വസ്ത്രങ്ങൾ ധരിക്കണം, ക്ഷേത്ര പരിസരത്തിനടുത്ത് കൂടാരങ്ങളൊ ക്യാമ്പ് ചെയ്യുന്നതോ വിലക്കിയിരിക്കുന്നു..."എന്നും ക്ഷേത്രഭാരവാഹികൾ സന്ദർശകരോട് ആവശ്യപെട്ടിട്ടുണ്ട്.

ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ബദരിനാഥ് ക്ഷേത്രത്തിലും സമാന നീയമങ്ങൾ നടപ്പിലാക്കുമെന്നും ബദരിനാഥ് ക്ഷേത്ര പ്രസിഡന്‍റ് അജേന്ദ്ര അജയ് അറിയിച്ചു

ട്രംപ് പ്രതിയായ പീഡനാരോപണം; കേസിന്‍റെ രേഖകൾ കാണാനില്ല, വിവാദം

ചെങ്കോട്ട സ്ഫോടനം: 2 കശ്മീർ സ്വദേശികൾ അറസ്റ്റിൽ

"കഴുത്തുളുക്കിയ മന്ത്രി ഐസിയുവിൽ, പക്ഷേ, കത്രിക 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ല": ഹർഷീന

ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ബസ് കടയിലേക്ക് ഇടിച്ചുകയറ്റി

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി പിടിയിൽ