വ്യത്യസ്തം ഈ വസ്ത്രധാരണം | Video

 
Trending

രാജകുടുംബത്തിന്‍റെ വ്യത്യസ്ത വസ്ത്രധാരണം | Video

വിവാഹത്തിന് ധരിക്കുന്ന ടിയാര വരന്റെ കുടുംബമാണ് വധുവിന് നൽകുന്നത്

വസ്ത്രധാരണത്തിൽ വിചിത്രവും അസാധാരണവുമായ നിയമങ്ങൾ പാലിക്കുന്നവരാണ് ബ്രിട്ടീഷ് രാജ കുടുംബത്തിലെ സ്ത്രീകൾ. അവരുടെ വസ്ത്രധാരണ രീതിയും മറ്റും ഒരു സ്റ്റൈല്‍ ഗൈഡ് ഉപയോഗിച്ചാണ് ഇപ്പോഴും പിന്തുടരുന്നത്. രാജകീയ മര്യാദകളനുസരിച്ച് രാജകുടുംബത്തിലെ സ്ത്രീകൾ രാവിലെ നടത്തുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തൊപ്പികൾ ധരിക്കണം. 1950 കളില്‍ ആണ് ഈ പാരമ്പര്യം ആരംഭിച്ചത്. പേരിടീല്‍ ചടങ്ങുകള്‍, വിവാഹം തുടങ്ങിയ ഔപചാരികമായ അവസരങ്ങളിലാണ് പ്രധാനമായും തൊപ്പികൾ ധരിക്കുന്നത്.

വൈകുന്നേരം 6 മണിക്ക് ശേഷം പ്രോട്ടോകോള്‍ അനുസരിച്ച് തൊപ്പികള്‍ നീക്കം ചെയുകയും ചെയ്യണം. പകരം, വൈകുന്നേരങ്ങളിലെ പരിപാടികൾക്ക് മിന്നുന്ന ടിയാരകള്‍ അതായത് രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം ധരിക്കണം. പക്ഷേ, വിവാഹം കഴിഞ്ഞ സ്ത്രീകൾ മാത്രമേ മിന്നുന്ന ടിയാരകള്‍ ധരിക്കാൻ പാടുള്ളൂ. വിവാഹത്തിന് ധരിക്കുന്ന ടിയാര വരന്റെ കുടുംബമാണ് വധുവിന് നൽകുന്നത്. ഇവയെല്ലാം ലിഖിത നിയമങ്ങളാണ്. എന്നാൽ അലിഖിതമായ നിയമവുമുണ്ട്.

പാവാടയ്ക്കും വസ്ത്രങ്ങള്‍ക്കും അടിയില്‍ നേര്‍ത്ത തുണികൊണ്ടുള്ള വസ്ത്രം ധരിക്കണമെന്നാണ് അത്. ഇതിനെ പാന്റിഹോസ്‌ എന്ന് പറയും. എല്ലാ പൊതു പരിപാടികളിലും സ്ത്രീകള്‍ കറുത്ത ടൈറ്റ്‌സുകള്‍ ധരിക്കണം. അതേസമയം യിറ്റഡ് ഹെംലൈനുകള്‍ ധരിക്കണമെന്നും നിർബന്ധമാണ്. മെര്‍ലിന്‍ മണ്‍റോ ശൈലിയിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പാവാടകളും വസ്ത്രങ്ങളും കാറ്റില്‍ പറക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പൊതു പരിപാടികള്‍ക്കിടയില്‍ മാന്യത നിലനിര്‍ത്താന്‍ എലിസബത്ത് രാജ്ഞി തന്റെ വസ്ത്രത്തില്‍ കര്‍ട്ടന്‍ വെയ്റ്റുകള്‍ വിവേകപൂര്‍വ്വം തുന്നിചേര്‍ത്തത് പ്രശസ്തമായിരുന്നു.

അധ‍്യാപക യോഗ‍്യത പരീക്ഷ; സുപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി

ബീഫിനൊപ്പം വിഷക്കൂണും വിളമ്പി; 3 പേരെ കൊന്ന സ്ത്രീക്ക് 33 വർഷം തടവ്

ഭാര‍്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

മുൻകൂർ ജാമ്യ ഹർജികൾ നേരിട്ട് പരിഗണിക്കുന്നതെന്തിന്? കേരള ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി