Trending

ചൈനയെ ഞെട്ടിച്ച് "പുഴു മഴ"; ആശങ്കയിൽ ജനങ്ങൾ (വീഡിയോ)

പുഴുക്കളെ പേടിച്ച് ആളുകളോട് കുട ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

MV Desk

ലോകത്തിന്‍റെ ഓരോ കോണിൽ നിന്നും വ്യത്യസ്തമായ കഥകളാണ് ഓരോ ദിവസവും കേൾക്കുന്നത്. അതിൽ ചിലത് അത്ഭുതപെടുത്തുമെങ്കിൽ‌ ചിലത് ഭയപ്പെടുത്തും. അത്തരത്തിലുള്ള ഒന്നാണ് ഈ അടുത്തിടയ്ക്ക് ചൈനയിൽ നിന്ന് കേൾക്കുന്നത്.

ചൈനയിൽ വ്യത്യസ്തമായി പെയ്ത "പുഴുമഴ" യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ ചൈനയുടെ ബീയ്ജിങ്ങിൽ പെയ്തിറങ്ങുന്നത്. റോഡുകളിലും പാർക്ക് ചെയ്ത് കിടക്കുന്ന വാഹനങ്ങൾക്കുമീതെയും കെട്ടിടങ്ങളിലൊക്കെയും പുഴുക്കൾ പെയ്തിറങ്ങുകയാണ്.

പുഴുക്കളെ പേടിച്ച് ആളുകളോട് കുട ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പുഴുക്കൾ പറന്നെത്തിയതാകാം എന്നാണ് ഒരു നിഗമനം. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും കാറ്റുവീശിയപ്പോൾ പുഴുക്കൾ പറന്നെത്തിയതാകാം എന്നെല്ലാമാണ് നിഗനമങ്ങൾ.

എന്തായാലും സംഭവത്തിൽ പ്രദേശത്തുള്ള ആളുകൾ ഭയന്നിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പൂരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ