Trending

ഈ വർ‌ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നാളെ....!!

സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങളാൽ കാണാനാകും എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ഈ വർ‌ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം (lunar eclipse) നാളെ (മെയ് 5). സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. ഇതുമൂലം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കും. ഇത്തരം സന്ദർഭങ്ങളിൽ‌ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഇതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.

സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങളാൽ കാണാനാകും എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഈ വർഷത്തെ ചന്ദ്രഗ്രഹണം യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അന്റാർട്ടിക്ക്, ഇന്ത്യൻ മഹാസമുദ്രം,അറ്റ്ലാന്റിക്ക് എന്നിവിടങ്ങളിൽ ദൃശ്യമാകും.

പല നാട്ടിലും ഇത്തരം ദിവസങ്ങൾക്ക് ആത്മീയവും നിഗൂഢവുമായ പ്രാധാന്യമുണ്ട്. അതായത് ചില സംസ്കാരങ്ങളുടെ വിശ്വാസങ്ങളനുസരിച്ച് ചന്ദ്രഗ്രഹണ സമയത്ത് നെഗറ്റീവ് എനർജി വർദ്ധിക്കുമെന്നും ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതെല്ലാം ഒഴിവാക്കണമെന്നുവരെ വിശ്വസിക്കപ്പെടുന്നു.

ചന്ദ്രഗ്രഹണം എപ്പോൾ ..??

ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പിന്‍റെ ഭൂരിഭാഗം എന്നിവിടങ്ങളിൽ രാത്രി 10.52ന് ആഴത്തിലുള്ള പെനുമ്പ്രൽ ചന്ദ്രഗ്രഹണം (Penumbral lunar eclipse) ദൃശ്യമാകും. വെള്ളിയാഴ്ച രാത്രി 8.52 ന് ആരംഭിച്ച് ശനിയാഴ്ച വെളുപ്പിന് 1.02 വരെ നീണ്ടു നിൽക്കുന്ന ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്