പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം 
Trending

റീൽസിൽ 20 പാട്ടുകള്‍!! പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം

റീൽസ് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇനി ഒരു വീഡിയോയിൽ തന്നെ വിവിധ ഓഡിയോ ട്രാക്കുകൾ ചേർക്കാനാവും

Namitha Mohanan

ഉപഭോക്താക്കൾക്കിതാ ഇൻസ്റ്റഗ്രാം പുതുയൊരു അപ്ഡേറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. റീൽസ് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇനി ഒരു വീഡിയോയിൽ തന്നെ വിവിധ ഓഡിയോ ട്രാക്കുകൾ ചേർക്കാനാവും.

20 ഓളം പാട്ടുകൾ ചേർക്കാനാവുന്ന മർട്ടിപ്പിൾ ഓഡിയോ ട്രാക്ക്സ് സൗകര്യമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്‍റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്യാനുമാവും.

ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ന് മുതല്‍ ഒരു റീലില്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി; പുതിയ പഠനം നടത്തണമെന്ന് ഹൈക്കോടതി

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര