microsoft's ai makes mona lisa rapping video goes viral 
Trending

'മൊണാലിസ റാപ്പ് പാടുന്നു...'; തരംഗമായി വീഡിയോ, ഭയാനകമെന്ന് ആളുകൾ | Video

വിഡിയോ ഇതുവരെ 7 ദശലക്ഷത്തിലധികം (എണ്ണം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു) ആളുകളാണ് കണ്ടത്. ടൺ കണക്കിന് കമന്‍റുകളും ഈ വീഡിയോക്കു താഴെ വരുന്നുണ്ട്.

Ardra Gopakumar

ഒരോ ദിവസവും തങ്ങളെ ഞെട്ടിക്കും വിധം ഒരോ പുത്തന്‍ കണ്ടുപിടിത്തങ്ങളും പഠനങ്ങളുമാണ് ലോകത്തിനു മുന്നിൽ എത്തുന്നത്. അങ്ങനെയാണ് ഒരിക്കൽ എഐ സാങ്കേതിക വിദ്യയും വിപ്ലവം സൃഷ്ടിക്കുന്നത്. അതും ഞൊടിയിടയിലാണ് എഐയിൽ തന്നെ പുത്തന്‍ അപ്ഡേഷനുകളും പൊട്ടിമുളയ്ക്കുന്നത്. ആദ്യമാദ്യം ഇതൊരു ട്രെന്‍ഡ് സെറ്ററായിരുന്നെങ്കിൽ ഇന്നു ഇതിന്‍റെ വളർച്ച നിരീക്ഷിക്കുന്ന ഒരോരുത്തർക്കും ഭയമാണ് തോനുന്നത്.

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന പല കാര്യങ്ങളും എഐ ഉപയോഗിച്ച് സാധ്യമായി. അത്തരത്തിൽ ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന എഐ മൊണാലിസ.

റാപ്പർ മോണാലിസ

ലിയനാർഡോ ഡാവിഞ്ചിയുടെ ഐക്കണിക് പെയിന്‍റിങ്ങായ മോണാലിസ റാപ്പ് പാടുന്നതാണ് ഇപ്പോൾ ട്രെന്‍ഡിങ്ങായിട്ടുള്ള വീഡിയോ. മൈക്രോസോഫ്റ്റിന്‍റെ വാസാ-1 (VASA-1) എന്ന പുതിയ എഐ ആപ്പ് ഉപയോ​ഗിച്ചാണ് ഈ വിസ്മയം ഒരിക്കിയിരിക്കുന്നത്. മൊണാലിസയുടേതു മാത്രമല്ല, മറ്റ് നിരവധി വിഡിയോകൾ ഈ ആപ്പ് ഉപയോ​ഗിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത മൊണാലിസ വീഡിയോ ഇതിനോടകം തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളിലും വൈറലായി മാറിയിക്കഴിഞ്ഞു. വിഡിയോ ഇതുവരെ, 7 ദശലക്ഷത്തിലധികം (എണ്ണം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു) ആളുകളാണ് കണ്ടത്. ടൺ കണക്കിന് കമന്‍റുകളും ഈ വീഡിയോക്കു താഴെ വരുന്നുണ്ട്.

എന്താണ് വാസാ-1

മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ആകർഷകമായ വിഷ്വൽ ഇഫക്റ്റീന്‍റെ കഴിവോടെ മൈക്രോസോഫ്റ്റിന്‍റെ വാസാ-1 ആപ്പുവഴി ആളുകളുടെ മുഖത്തിന്‍റെ ഫോട്ടോകൾ ആനിമേഷനുകളാക്കി മാറ്റാന്‍ സാധിക്കും. മുഖത്തിന്‍റെ ഭാവങ്ങൾ, തലയുടെ ചലനങ്ങൾ എന്നിവ ക്യാപ്‌ചർ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള ഓഡിയോയുമായി സമന്വയിപ്പിക്കുന്ന തരത്തിൽ ചുണ്ടുകളുടെ ചലനങ്ങൾ സൃഷ്ടിക്കാനും ഇതിനു സാധിക്കും.

അതായത്, നിങ്ങളുടെ ഒരു ചിത്രം മതി, നിങ്ങൾ സംസാരിക്കുന്നതിന്‍റെ പാട്ടുപാടുന്നതിന്‍റെ എല്ലാം വിഡിയോ നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാം. എന്നാൽ, ആശ്വാസ വാർത്തയെന്നോണം, സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെയും ശരിയായ നിയന്ത്രണങ്ങൾക്കനുസൃതമായും ഉപയോഗിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുവരുന്നതു വരെ ഈ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

ആളുകൾക്ക് പറയാനുള്ളത്...

'മോണാലിസയുടെ പാട്ട് കേട്ട് ഡാവിഞ്ചിപോലും ചിരിച്ചു മറിഞ്ഞിട്ടുണ്ടാവും', 'ഈ മൊണാലിസ അവിശ്വസനീയം', 'ഡാവിഞ്ചി ഇതൊന്നു കണ്ടിരുന്നേൽ..', എന്നിങ്ങനെ പല കമന്‍റുകൾ എത്തുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ വരാനിരിക്കുന്ന അപകടത്തെക്കുറിച്ചും പലരും കമന്‍റ് ചെയ്തു.

'കൂൾ ഡെമോ! എന്നാൽ വളരെ പെട്ടെന്നുതന്നെ ഈ ആപ്പ് ഒരുപാട് കള്ളന്മാരെ ഉണ്ടാക്കും' എന്നായിരുന്നു ഒരാളുടെ കമന്‍റ്'. 'എഐ യുഗത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള പുതിയ രീതികൾ കണ്ടെത്തേണ്ടതുണ്ട്', 'ഇത് ഇന്‍റർനെറ്റിൽ വലിയ തോതിലുള്ള തട്ടിപ്പുകൾ കൊണ്ടുവരും...' എന്നിങ്ങനെയും ആളുകൾ ഭീതിയോടെ സംസാരിക്കുന്നുണ്ട്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി