snake in royal enfield classic 350 
Trending

'ബാ...ഒരു റൈഡ് പോവാ.!!'; ബുള്ളറ്റിന്‍റെ സീറ്റിനടിയില്‍ കൂറ്റന്‍ പെരുമ്പാമ്പ് | Video

പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ പാമ്പിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഹെൽമെറ്റിനകത്തും, ഷൂസിനുള്ളിലും, കാർ ബോണറ്റിനുള്ളിലുമെല്ലാം പാമ്പുകൾ ഇരിക്കാറുള്ള തരത്തിലുള്ള നിരവധി വീഡിയോസ് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ പാമ്പിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അങ്ങനെയുള്ള ഏതങ്കിലും ഒരു വീഡിയോ കണ്ടിട്ടുള്ള ഒരാളാണ് നമ്മളെങ്കിൽ തീർച്ചയായും അടുത്തതവണ ഷൂ എടുക്കുമ്പോഴോ, ഹെൽമെറ്റ് വയക്കുന്നതനു മുന്‍പോ ആയി ചെക്ക് ചെയ്യും എന്ന കാര്യം തീർച്ച.

അത്തരത്തിൽ ബുള്ളറ്റില്‍ കയറിയ ഒരു കൂറ്റന്‍ പെരുമ്പാമ്പിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റോയൽ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കിലാണ് പെരുമ്പാമ്പ് ഇഴഞ്ഞുകയറിയിരിക്കുന്നത്.

സീറ്റിനടയിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ പുറത്തുനിന്നെ കാണാനാകും. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സീറ്റിനടിയില്‍ ചുറ്റിയിരുന്ന പാമ്പിനെ ഒരു വിദഗ്ധന്‍ പുറത്തെക്ക് സർവ്വശക്തി ഉപയോഗിച്ച് പുറത്തെക്ക് വലിച്ചെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രമേശ് ഭോവി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം എവിടെയാണ് എന്നാണ് നടന്നത് എന്നതിനുള്ള വ്യക്തമായ തെളിവുകളില്ല. എന്നിരുന്നാലും വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഗോവയില്‍ എവിടെയോ ആണ് ഇത് നടന്നത് എന്നാണ് നിഗമനം.

ഇത്തരം സംഭവങ്ങള്‍ പതിവ് കാഴ്ചകൾ ആകുമ്പോൾ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് വാഹനം എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ഇടയ്ക്കിടെ മുന്നറിയിപ്പുകൾ നല്‍കാറുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍