student attacking teacher with slipper - Video Screenshot 
Trending

ഓൺലൈൻ ലൈവ് ക്ലാസിനിടെ അധ്യാപകനെ വിദ്യാർഥി ചെരുപ്പൂരി തല്ലി | Video

'പുതിയ തലമുറയിലുള്ളവർക്ക് ഇതൊക്കെ സാധാരണമായി കഴിഞ്ഞു' എന്നായിരുന്നു അതിൽ ഒരാളുടെ കമന്‍റ്.

MV Desk

ഓൺലൈൻ ലൈവ് ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി തല്ലി വിദ്യാർഥി. കോച്ചിങ് ആപ്പായ 'ഫിസിക്‌സ് വാല'യുടെ ലൈവ് ക്ലാസിനിടെയാണ് അധ്യാപകന് ദുരനുഭവം നേരിടേണ്ടി വന്നത്. 'ഫിസി‌ക്‌സ് വാല' എന്ന ഫിസി‌ക്‌സ് കോച്ചിങ് ആപ്പിൽ ഓൺലൈനിൽ ലൈവായി ക്ലാസെടുക്കുന്നതിനിടെ മുന്നിലിരുന്ന വിദ്യാർഥി അധ്യാപകനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. അധ്യാപകന്‍ തല്ലുകിട്ടാതെ ഒഴിഞ്ഞുമാറുന്നതും വിഡിയോയിൽ കാണാം.

എന്നാൽ എന്തിനാണ് വിദ്യാർഥി ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്നൊ പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം എന്താണെന്നൊ വ്യക്തമല്ല. സോഷ്യൽ മീഡിയയിലടക്കം വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, വിദ്യാർഥിയുടെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. 'പുതിയ തലമുറയിലുള്ളവർക്ക് ഇതൊക്കെ സാധാരണമായി കഴിഞ്ഞു' എന്നായിരുന്നു അതിൽ ഒരാളുടെ കമന്‍റ്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്