Trending

നല്ല മാർക്ക് നേടി 'അന്തരിച്ചു': 'ഷീ ഹാസ് പാസ്ഡ് എവേ' വൈറലായി

നല്ല മാർക്ക് നേടി അന്തരിച്ചു എന്നല്ല, വിജയിച്ചു എന്നതു തന്നെയാകണം കവി ഉദ്ദേശിച്ചിരിക്കുന്നത്

MV Desk

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴൊരു പ്രോഗ്രസ് കാർഡ് വൈറലാവുന്നുണ്ട്. മിക്ക വിഷയങ്ങൾക്കും അത്യാവശ്യം നല്ല മാർക്ക് രേഖപ്പെടുത്തിയിരിക്കുന്ന പ്രോഗ്രസ് കാർഡ്. എന്നാൽ അധ്യാപികയുടെ റിമാർക്ക്സ് എഴുതേണ്ടയിടത്ത് ഷീ ഹാസ് പാസ്ഡ് എവേ എന്നാണു കുറിച്ചിരിക്കുന്നത്. നല്ല മാർക്ക് നേടി അന്തരിച്ചു എന്നല്ല, വിജയിച്ചു എന്നതു തന്നെയാകണം 'കവി' ഉദ്ദേശിച്ചിരിക്കുന്നത്.

എന്തായാലും ഈ പ്രോഗ്രസ് കാർഡ് ഏതു നാട്ടിൽ നിന്നാണെന്നോ, സ്കൂളിൽ നിന്നാണെന്നോ അറിയില്ല. മാത്രവുമല്ല സോഷ്യൽ മീഡിയയിലെ ആരെങ്കിലും ഒപ്പിച്ച കുസൃതിയായിരിക്കാനും സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയരുന്നു. സോഷ്യൽ മീഡിയ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലാവിയിലെ ഏതോ സ്കൂളിലെ റിപ്പോർട്ട് കാർഡ് ആണെന്നൊക്കെ കമന്‍റുകൾ നിറയുന്നു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു