visa free travel indians to Malaysia from dec 1 
Trending

ഇന്ത്യക്കാര്‍ക്ക് ഇനി മലേഷ്യയിലേക്കും വിസ വേണ്ട

ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നാലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമാണ് മലേഷ്യ.

Ardra Gopakumar

ക്വാലാലംപൂർ: ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി വിസയില്ലാതെ മലേഷ്യ സന്ദർശിക്കാം. ഡിസംബർ 1 മുതലാണ് ഇതിനു പ്രാബല്യം.

ചൈനക്കാർക്കും ഇന്ത്യക്കാർക്കും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്തു തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഇതോടെ ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നാലെ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ.

ഞായറാഴ്ച വൈകിട്ട് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഇളവ് എത്ര കാലത്തേക്ക് ബാധകമാകുമെന്നതിൽ വ്യക്തതയില്ല.

മലേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വലിയ പങ്കുണ്ട്. സന്ദര്‍ശകരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ ഏകദേശം 91 ലക്ഷം വിനോദസഞ്ചാരികളുടെ വരവാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 5 ലക്ഷത്തോളം പേര്‍ ചൈനക്കാരാണ്. കൊവിഡിന് മുന്‍പ് ഇതിലും കൂടുതല്‍ ഇന്ത്യക്കാരും ചൈനക്കാരും മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് മലേഷ്യ സന്ദര്‍ശിച്ച ചൈനക്കാരുടെ എണ്ണം ഈ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.

2019ല്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അധികമായി മലേഷ്യ സന്ദര്‍ശിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അയൽരാജ്യമായ തായ്‌ലൻഡ് അതിന്‍റെ സുപ്രധാന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി നവംബർ 10 മുതൽ, നടപ്പിലാക്കിയ സമാന നടപടികളുടെ തുടർച്ചയെന്നൊണമാണ് ഇത്തവണ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വിസ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അവസരം തായ്‌ലന്‍ഡ് ഒരുക്കിയിരിക്കുന്നത്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്